16 കുഞ്ഞുങ്ങള്‍ക്ക് മാര്‍പാപ്പ മാമോദീസ നല്‍കി

16 കുഞ്ഞുങ്ങള്‍ക്ക് മാര്‍പാപ്പ മാമോദീസ നല്‍കി

യേശുക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാള്‍ ദിനത്തില്‍ റോമിലെ പ്രസിദ്ധമായ സിസ്‌റ്റൈന്‍ ചാപ്പലില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 16 കുഞ്ഞുങ്ങള്‍ക്ക് മാമോദീസ നല്‍കി. മൈക്കിലാഞ്ചലോയുടെ പ്രസിദ്ധമായ ചിത്രങ്ങള്‍ നിരന്നിരിക്കുന്ന സിസ്‌റ്റൈന്‍ ചാപ്പലില്‍ എല്ലാവര്‍ഷവും തിരുനാള്‍ ദിവസം മാര്‍പാപ്പയുടെ മുഖ്യധാര്‍മികത്വത്തില്‍ ജ്ഞാനസ്‌നാന കര്‍മ്മം നടക്കാറുണ്ട്. കുഞ്ഞുങ്ങളുടെ കരച്ചിലും ആശ്വസിപ്പിച്ചു. അവരാണ് ഇന്നത്തെ താരങ്ങള്‍. അവര്‍ക്ക് നാം നല്‍കുന്നത് ഏറ്റവും മനോഹരമായ സമ്മാനമാണ്. വിശ്വാസത്തിന്റെ ദാനം. കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ സമ്മാനവും അതുതന്നെയാണ്. - മാര്‍പാപ്പ പറഞ്ഞു.

ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാള്‍ ദിനത്തില്‍ റോമിലെ സിസ്റ്റൈന ചാപ്പലില്‍ മാര്‍പാപ്പ കുഞ്ഞുങ്ങള്‍ക്ക് മാമോദീസ നല്‍കുന്ന പാരമ്പര്യം തുടങ്ങിവച്ചത് 1981 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. തുടക്കത്തില്‍ മാര്‍പാപ്പയുടെ സ്വകാര്യ അംഗരക്ഷകരായ സിസ് ഗാര്‍ഡുകളുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ഇപ്രകാരം മാമോദിസ നല്‍കിയിരുന്നത്. പിന്നീട് ഇതര വത്തിക്കാന്‍ ജീവനക്കാരുടെ കുഞ്ഞുങ്ങളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തി. സഭാനിയമപ്രകാരം വിവാഹിതരായിട്ടുള്ള മാതാപിതാക്കളുടെ ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ ചടങ്ങിലേക്ക് തിരഞ്ഞെടുക്കുക. കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും തലതൊട്ടപ്പനും തല തൊട്ടമ്മയ്ക്കുമാണ് ചാപ്പലില്‍ പ്രവേശനം ഉള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org