ബെനഡിക്ട് പാപ്പാ നിത്യത പുൽകി

ബെനഡിക്ട് പാപ്പാ നിത്യത പുൽകി

വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമൻ വർഷാവസാന ദിവസം രാവിലെ വത്തിക്കാൻ സമയം ഒമ്പതരയ്ക്ക് മരണമടഞ്ഞതായി അധികാരികൾ അറിയിച്ചു. 95 കാരനായിരുന്ന ബെനഡിക്ട് പാപ്പാ, വത്തിക്കാനിലെ സഭാ മാതാ ആശ്രമത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സ്ഥാന ത്യാഗത്തിന് പത്തുവർഷം പൂർത്തിയാകാൻ ഇരിക്കെയാണ് അദ്ദേഹത്തിൻറെ നിര്യാണം . 2013 ഫെബ്രുവരി 11 ആയിരുന്നു പാപ്പാസ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിൻറെ അപ്രതീക്ഷിതരാജി. അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സ്ഥാനത്യാഗം ചെയ്തത്. സഭയുടെ കഴിഞ്ഞ 600 വർഷത്തെ ചരിത്രത്തിനിടയിൽ സ്ഥാനത്യാഗം ചെയ്യുന്ന ആദ്യത്തെ പാപ്പായായിരുന്നു ബെനഡിക്ട് പതിനാറാമൻ.

മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പിന്നീട് അറിയിക്കും എന്നാണ് വത്തിക്കാൻ പത്രക്കുറിപ്പിൽ ഉള്ളത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org