
ഫ്രാന്‍സിസ് മാര്‍പാപ്പ ആഫ്രിക്കയിലെ കോംഗോയിലും ദക്ഷിണ സുഡാനിലും സന്ദര്‍ശനം നടത്തി. കഴിഞ്ഞ 37 വര്‍ഷത്തിനിടെ ആദ്യമായാണ് കോംഗോയില്‍ ഒരു മാര്‍പാപ്പ എത്തുന്നത്. 2011 ല്‍ രൂപീകൃതമായ ദക്ഷിണ സുഡാനിലേക്ക് പേപ്പല്‍ സന്ദര്‍ശനം ആദ്യമായിട്ടാണ്. ദ.സുഡാനിലേക്ക് ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ് ജസ്റ്റിന്‍ വെല്‍ബിയും ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്‍ഡ് മോഡറേറ്റര്‍ ഇയാന്‍ ഗ്രീന്‍ഷീല്‍ഡ്‌സും പാപ്പായൊപ്പമുണ്ടായിരുന്നു. ഇതിനെ സമാധാനത്തിന്റെ സഭൈക്യതീര്‍ത്ഥാടനമെന്നു മാര്‍പാപ്പ നേരത്തെ വിശേഷിപ്പിച്ചിരുന്നു.