രോഗകിടക്കയില്‍ പൗരോഹിത്യം, 23-ാം ദിവസം മരണം

രോഗകിടക്കയില്‍ പൗരോഹിത്യം, 23-ാം ദിവസം മരണം

രോഗകിടക്കയില്‍ വച്ചു പൗരോഹിത്യം സ്വീകരിക്കുകയും ദിവ്യബലിയര്‍പ്പിക്കുകയും ചെയ്ത ഫാ. ലിവിന്യൂസ് നാമാനി ഇരുപത്തിമൂന്നാം ദിവസം മരണമടഞ്ഞു. രക്താര്‍ബുദബാധിതനായിരുന്ന അദ്ദേഹത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടെയാണു തിരുപ്പട്ടം നല്‍കിയത്. 23 ദിവസവും ആശുപത്രിയില്‍ അദ്ദേഹം ദിവ്യബലിയര്‍പ്പിച്ചു. നൈജീരിയയില്‍ നിന്നുള്ള 31 കാരനായ ഫാ. ലിവിന്യൂസ് റോമിലെ വി. തോമസ് അക്വീനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വൈദികവിദ്യാര്‍ത്ഥിയായിരുന്നു. നൈജീരിയായിലെ ഒരു സന്യാസസമൂഹത്തില്‍ അംഗമായിരുന്നു.

Related Stories

No stories found.