കാനഡയിലേയ്ക്കുള്ളത് 'പ്രായശ്ചിത്ത തീര്‍ത്ഥാടനം' ആയിരിക്കുമെന്നു മാര്‍പാപ്പ

കാനഡയിലേയ്ക്കുള്ളത് 'പ്രായശ്ചിത്ത തീര്‍ത്ഥാടനം' ആയിരിക്കുമെന്നു മാര്‍പാപ്പ

അടുത്തയാഴ്ച കാനഡയിലേയ്ക്കു താന്‍ നടത്തുന്നത് ഒരു പ്രായശ്ചിത്ത തീര്‍ത്ഥാടനമായിരിക്കുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. കാനഡായിലെ മൂന്നു നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന പാപ്പയുടെ പ്രധാന നിയോഗം അവിടത്തെ ആദിമനിവാസികളായ ഗോത്രജനതയുമായി സംവദിക്കുക എന്നതായിരിക്കും. കത്തോലിക്കാസഭ നടത്തിയിരുന്ന റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ ഗോത്രവിദ്യാര്‍ത്ഥികള്‍ പീഡിപ്പിക്കപ്പെട്ടതിനു പാപ്പ അവരോടു നേരിട്ടു ക്ഷമാപണം നിര്‍വഹിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ വത്തിക്കാനില്‍ സന്ദര്‍ശിച്ച വിവിധ ഗോത്രവര്‍ഗപ്രതിനിധിസംഘങ്ങളോടു മാര്‍പാപ്പ സഭയ്ക്കു സംഭവിച്ച വീഴ്ചകള്‍ സമ്മതിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിട്ടുള്ളതാണ്്. അവരുടെ കൂടി ക്ഷണം സ്വീകരിച്ചുകൊണ്ടാണ് കാനഡയിലേയ്ക്കു നേരിട്ടുള്ള യാത്ര.

റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആദിവാസിക്കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്നതിനിടെ അവരെ സ്വന്തം സംസ്‌കാരത്തില്‍ നിന്ന് അടര്‍ത്തിയെടുക്കാനും പുതിയ ഭാഷയും സംസ്‌കാരവും ശീലിപ്പിക്കാനും ശ്രമിച്ചതിന്റെ ഫലമായി അനേകം കുട്ടികള്‍ മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നു വലിയ വിവാദം കാനഡയിലുണ്ടായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org