'പത്രോസിന്റെ കാശ്': പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുക ലഭിച്ചു

'പത്രോസിന്റെ കാശ്': പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുക ലഭിച്ചു

'പത്രോസിന്റെ കാശ്' ഇനത്തില്‍ 2021 ല്‍ മാര്‍പാപ്പയുടെ ജീവകാരുണ്യനിധിയിലേയ്ക്കു ലഭിച്ച സംഭാവന വത്തിക്കാന്‍ പ്രതീക്ഷിച്ചിനേക്കാളുമധികം. 2020 ല്‍ ലഭിച്ച തുകയില്‍ നിന്നു 15 % കുറവായിരിക്കും 2021 ല്‍ എന്നായിരുന്നു നിഗമനം. എന്നാല്‍ 2020 നേക്കാള്‍ 29 ലക്ഷം യൂറോ അധികമാണ് 2021 ല്‍ ലഭിച്ചത്. ആകെ 4.69 കോടി യൂറോ. 2020 ല്‍ ഇത് 4.4 കോടി യൂറോ ആയിരുന്നു.

ഈയിനത്തിലേയ്ക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയത് അമേരിക്കയിലെ കത്തോലിക്കരാണ്. ആകെ സംഭാവനയുടെ 30 ശതമാനവും അമേരിക്കയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇറ്റലിയാണ്. ജര്‍മ്മനി, ദ.കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രസീല്‍, ഐര്‍ലണ്ട്, ചെക്ക് റിപ്പബ്ലിക്, കാനഡ എന്നിവയാണു തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ജൂണ്‍ 29 നു വി.പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ ദിനത്തില്‍ ലോകമെങ്ങുമുള്ള കത്തോലിക്കാദേവാലയങ്ങളില്‍ ഈയിനത്തില്‍ സമാഹരിക്കുന്ന തുകയാണ് വത്തിക്കാനു നല്‍കുന്നത്.

2021 ല്‍ പത്രോസിന്റെ കാശ് എന്ന നിധിയില്‍ നിന്നു ആകെ 6.53 കോടി യൂറോ ആണു ചെലവഴിച്ചത്. ലഭിച്ചതിനേക്കാള്‍ 1.84 കോടി യൂറോ അധികമായിരുന്നു ചെലവ്. കരുതല്‍ ശേഖരത്തില്‍ നിന്നാണ് ഈ അധിക തുക കണ്ടെത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org