
വത്തിക്കാന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള വാര്‍ഷിക ധനസമാഹരണമായ 'പത്രോസിന്റെ കാശ്' പിരിവിലേയ്ക്ക് സംഭാവനകള്‍ നല്‍കണമെന്നു വത്തിക്കാന്‍ സാമ്പത്തികവിഭാഗം മേധാവി അഭ്യര്‍ത്ഥന പുറപ്പെടുവിച്ചു. 2020-ല്‍ ഈയിനത്തില്‍ കിട്ടിയ തുക മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനം കുറവായിരുന്നു. കോവിഡ് പശ്ചാത്തലത്തിലായിരുന്നു ഇത്. 2020-ല്‍ 5.27 കോടി ഡോളറാണ് സമാഹരിക്കപ്പെട്ടത്. ഇപ്പോള്‍ പത്രോസിന്റെ കാശ് എന്ന ഇനത്തില്‍ 24.5 കോടി ഡോളര്‍ വത്തിക്കാനിലുണ്ട്. പക്ഷേ ഇത് വസ്തുവകകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ 2021 ലെ ബജറ്റ് പ്രകാരം ഈ വര്‍ഷം 6 കോടി ഡോളറിന്റെ കമ്മിയാണു വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത്.