പത്രോസിന്റെ കാശ്: കുറവ് 15% മാത്രം

ഫാ. ജുവാൻ അന്റോണിയോ ഗുറേറോ

ഫാ. ജുവാൻ അന്റോണിയോ ഗുറേറോ

'പത്രോസിന്റെ കാശ്' ഇനത്തില്‍ 2021-ല്‍ കത്തോലിക്കാസഭയ്ക്കു ലഭിച്ച സംഭാവന മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം കുറവു രേഖപ്പെടുത്തി. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇത് വലിയ കുറവായി പരിഗണിക്കപ്പെടുന്നില്ല. ചില രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വരുന്നതേയുള്ളൂവെന്നും വത്തിക്കാന്‍ സാമ്പത്തികകാര്യാലയത്തിന്റെ പ്രീഫെക്ട് ഫാ. ജുവാന്‍ എ ഗ്വുരേരോ അറിയിച്ചു. 2021 ല്‍ ഈ തുക 4.1 കോടി ഡോളര്‍ വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. 2020 ല്‍ ഈയിനത്തില്‍ ലഭിച്ചത് 4.9 കോടി ഡോളര്‍ ആയിരുന്നു.

വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാള്‍ കഴിഞ്ഞു വരുന്ന ഞായറാഴ്ച ലോകമെങ്ങുമുള്ള കത്തോലിക്കാദേവാലയങ്ങളില്‍ സമാഹരിക്കുന്ന തുകയാണ് പത്രോസിന്റെ കാശ് എന്ന പേരില്‍ വത്തിക്കാനു നല്‍കുന്നത്. ഇത് മാര്‍പാപ്പയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഇതര ആവശ്യങ്ങള്‍ക്കായുമാണു വിനിയോഗിക്കുക. പകര്‍ച്ചവ്യാധിയുടെ കാലത്ത് എല്ലാത്തരം വരുമാനങ്ങളിലും കുറവ് ഉണ്ടായിട്ടുണ്ടെന്നും പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഫാ. ഗ്വുരേരോ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org