പെറുവില്‍ വൈദികന്‍ കൊല്ലപ്പെട്ടു

Published on

പെറുവിലെ ആമസോണിയന്‍ മേഖലയില്‍ ആദിവാസികളായ ജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുകയായിരുന്ന ഈശോസഭാവൈദികനായ ഫാ. കാര്‍ലോസ് മൊന്‍റെസ് കൊലപ്പെട്ടു. താന്‍ നടത്തുകയായിരുന്ന സ്കൂളിലെ അടുക്കളയില്‍ കുത്തേറ്റു കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം. പാചകജോലിക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നും മോഷണം പോയിട്ടില്ലാത്തതിനാല്‍ മോഷണശ്രമമല്ല കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മരണത്തില്‍ പെറുവിലെ ഈശോസഭാ പ്രൊവിന്‍സ് ദുഃഖം രേഖപ്പെടുത്തി. സ്പെയിന്‍ സ്വദേശിയായ മിഷണറിയായിരുന്നു ഫാ. മൊന്‍റെസ്.

logo
Sathyadeepam Online
www.sathyadeepam.org