പേദ്രോ അരൂപ്പെയുടെ നാമകരണനടപടികള്‍ക്കു തുടക്കമായി

പേദ്രോ അരൂപ്പെയുടെ നാമകരണനടപടികള്‍ക്കു തുടക്കമായി

1965 മുതല്‍ 83 വരെ ഈശോസഭയെ നയിച്ച ഫാ. പെദ്രോ അരൂപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നവീകരണചൈതന്യം ഉള്‍ക്കൊണ്ട് ഈശോസഭ പേദ്രോ അരൂപ്പെയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പരിഷ്കരണങ്ങളും മുഴുവന്‍ ലോകത്തിന്‍റെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതോടൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് അരൂപ്പെയുടെ രോഗാവസ്ഥയുടെ സാഹചര്യത്തില്‍ വത്തിക്കാന്‍ ഈശോസഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചത്. ഇതു വിവാദങ്ങള്‍ക്കു വഴി വച്ചു. അരൂപ്പെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വിരുദ്ധധ്രുവങ്ങളിലാണെന്ന പ്രചാരണം നടന്നിരുന്നു. ഏതായാലും കാലം വിവാദങ്ങളെ ശമിപ്പിച്ചുവെന്നും അരൂപ്പെ ഒരു ദൈവികമനുഷ്യനായിരുന്നു എന്ന് അദ്ദേഹത്തോട് ഇടപ്പെട്ടിരുന്ന ആരും സമ്മതിക്കുന്ന കാര്യമാണെന്നും അതിനാല്‍ നാമകരണനടപടികള്‍ സ്വാഭാവികമാണെന്നും അതിന്‍റെ ചുമതല വഹിക്കുന്ന ഫാ.പാസ്കല്‍ സെബോല്ലാദ പറയുന്നു. സ്പെയിന്‍ സ്വദേശിയായിരുന്നു പേദ്രോ അരൂപ്പെ.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org