മറ്റുള്ളവരുടെ വേദന തിരിച്ചറിയുന്നതിലൂടെ മാത്രമേ സമാധാനം സാധ്യമാകൂ: കർദി. പരോളിന്‍

Peace is possible only by recognizing the pain of others: Kardi. Parolin
Published on

മെക്‌സിക്കോ സന്ദര്‍ശനത്തിനിടെ ‘നാഷണല്‍ ഡയലോഗ് ഫോര്‍ പീസ്’ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയെത്രോ പരോളിന്‍, സമാധാനം എന്നത് മറ്റുള്ളവരുടെ കഷ്ടപ്പാടുക ളോടുള്ള സഹാനുഭൂതിയില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. പ്രാദേശിക തലങ്ങളില്‍ സമാധാനം കെട്ടിപ്പടു ക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ തുറകളിലുള്ളവരുമായി സംവദിക്കാനാണ് അദ്ദേഹം ഈ കൂടിക്കാഴ്ച നടത്തിയത്.

മെക്‌സിക്കോയില്‍, രാജ്യത്തുടനീളം സമാധാനം ഉറപ്പാക്കുവാന്‍ ബന്ധപ്പെട്ടിരിക്കുന്ന, ‘നാഷണല്‍ ഡയലോഗ് ഫോര്‍ പീസ്’ പ്രതിനിധികളുമായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദിനാള്‍ പിയെത്രോ പരോളിന്‍ കൂടിക്കാഴ്ച നടത്തി. മെക്‌സിക്കന്‍ മെത്രാന്‍ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്. അക്കാദമിക വിദഗ്ധര്‍, പൊതുഭരണ ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍, കാണാതായ പ്രിയപ്പെട്ടവരെ അന്വേഷിക്കുന്ന അമ്മമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ എന്നിങ്ങനെ വിവിധ മേഖലയിലുള്ള ആളുകള്‍ യോഗത്തില്‍ സംബന്ധിച്ചു.

പുവേബ്ലയില്‍ മകനെ കാണാതായ ഒരു അമ്മയുടെ ഹൃദയസ്പര്‍ശിയായ സാക്ഷ്യം പരാമര്‍ശിച്ചുകൊണ്ട്, ദുരിത മനുഭവിക്കുന്നവരോടുള്ള സഹാനുഭൂതിയാണ് സമാധാന ശ്രമങ്ങളുടെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ നിന്നുള്ള സമാധാന ശ്രമങ്ങളെക്കുറി ച്ചുള്ള വിവരങ്ങള്‍ പ്രതിനിധികള്‍ കർദിനാളിനോട് പങ്കുവച്ചു. എക്കാറ്റെപെക്കിലെ സാമൂഹിക പൊലീസിംഗ് മാതൃകയും വിവിധ ക്രിസ്തീയ സഭകള്‍ തമ്മിലുള്ള സഹകരണവും യോഗത്തില്‍ ചര്‍ച്ചയായി. അപായ സാദ്ധ്യതയുള്ള മേഖല യില്‍ സേവനം ചെയ്യുന്ന വൈദികര്‍ക്ക് നല്‍കുന്ന പിന്തു ണയും യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.

സമാധാനത്തിനായി പ്രയത്‌നിക്കുന്നവരുടെ ശ്രമങ്ങളില്‍ പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കർദിനാള്‍, ഇക്കാര്യ ങ്ങളില്‍ വത്തിക്കാന്റെ സഹകരണവും ഉറപ്പു നല്‍കി. അക്രമം മൂലം കഷ്ടപ്പെടുന്ന ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കും മെക്‌സിക്കോയിലെ ഈ സമാധാന ശ്രമങ്ങള്‍ മാതൃകയും പ്രചോദനവുമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

logo
Sathyadeepam Online
www.sathyadeepam.org