ജന്മനാട്ടിലേക്ക് പാപ്പ അടുത്ത വര്‍ഷം

ജന്മനാട്ടിലേക്ക് പാപ്പ അടുത്ത വര്‍ഷം

മാതൃരാജ്യമായ അര്‍ജന്റീനയിലേക്ക് 2024-ല്‍ പോകുമെന്നു ഫ്രാന്‍ സിസ് മാര്‍പാപ്പ അറിയിച്ചു. ഒരു അര്‍ജന്റീനിയന്‍ ദിനപത്രത്തിനു നല്‍ കിയ അഭിമുഖത്തിലാണ് പാപ്പ ആദ്യമായി മാതൃരാജ്യത്തേക്കുള്ള സന്ദര്‍ ശനത്തിനു സാദ്ധ്യതയുള്ള വര്‍ഷമടക്കം പറയുന്നത്. 2013-ല്‍ കോണ്‍ക്ലേ വില്‍ പങ്കെടുക്കാനായി വത്തിക്കാനിലേക്കു വന്ന ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീടൊരിക്കലും സ്വന്തം നാട്ടിലേക്കു മടങ്ങിയിട്ടില്ല. എന്നാല്‍ ബോധ പൂര്‍വം പോകാതിരുന്നതല്ലെന്നും യാത്ര ആസൂത്രണം ചെയ്യപ്പെട്ടിരുന്നതാ ണെന്നും പാപ്പ വെളിപ്പെടുത്തി. 2017-ലാണ് അര്‍ജന്റീനിയന്‍ സന്ദര്‍ശനം ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആ വര്‍ഷം അവിടെ തിരഞ്ഞെടുപ്പു വന്നു. തിര ഞ്ഞെടുപ്പു വര്‍ഷത്തില്‍ ഒരു രാജ്യം സന്ദര്‍ശിക്കാതിരിക്കുക എന്നതാണ് മാര്‍പാപ്പമാര്‍ സ്വീകരിച്ചിരിക്കുന്ന കീഴ്‌വഴക്കം. തിരഞ്ഞെടുപ്പു പ്രക്രിയയെ യാതൊരു വിധത്തിലും സ്വാധീനിക്കാതിരിക്കാനാണത്. പിന്നീട് കോവി ഡും വന്നു. ഇതുകൊണ്ടാണു സന്ദര്‍ശനം വൈകുന്നതെന്നും 2024-ല്‍ പോകാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പാപ്പ വിശദീകരിച്ചു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറി യായിരുന്ന ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീനോട് വത്തിക്കാനിലെ വസതി ഒഴിയാന്‍ ആവശ്യപ്പെട്ടുവെന്നും പാപ്പ ഈ അഭിമുഖത്തില്‍ പറ യുന്നുണ്ട്. ഇറ്റലിയില്‍ തുടരണോ ജര്‍മ്മനിയിലേക്ക് തിരിച്ചുപോകണോ എന്നത് ആര്‍ച്ചുബിഷപ്പിനു തീരുമാനിക്കാം. ജോണ്‍ പോള്‍ രണ്ടാമന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍ച്ചുബിഷപ് സ്റ്റാനിസ്ലാവ് ഡിവിസ് സ്വദേശമായ പോളണ്ടിലേക്കു മടങ്ങിപ്പോകുകയാണു ചെയ്തതെന്നും പാപ്പ ചൂണ്ടിക്കാട്ടി. എപ്പോഴും നല്ല ഉപദേശങ്ങള്‍ നല്‍കിയിരുന്ന ബെനഡി ക്ട് പാപ്പയുടെ മരണം തനിക്കുണ്ടാക്കിയ നഷ്ടം വളരെ വലുതാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org