ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം തങ്ങളുടെ ജനങ്ങളുടെ വിശ്വാസത്തെ പുനര്‍ജീവിപ്പിച്ചുവെന്ന് സിംഗപ്പൂര്‍ ആര്‍ച്ചുബിഷപ്പായ കാര്‍ഡിനല്‍ വില്യം ഗോ പറയുന്നു. എല്ലാ കത്തോലിക്കരും ഒന്നിച്ചു വന്ന് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അപൂര്‍വം അവസരങ്ങളില്‍ ഒന്നായിരുന്നു ഇത്. എല്ലാവരും വളരെ ആവേശഭരിതരായിരുന്നു.
പേപ്പല്‍ പര്യടനത്തിന്റെ ആസൂത്രണത്തിലും വിജയത്തിലും പങ്കാളികളാകുന്നത് ഒരു വലിയ അഭിമാനമായി എല്ലാവരും കരുതി. റോമാ മെത്രാനോടു ചേര്‍ന്ന് ഒന്നിച്ചുനിന്ന് ഒരു സഭയായി വളരുന്നതിനുള്ള പ്രചോദനം ഈ പര്യടനം സമ്മാനിച്ചു.
ഏറ്റവും അര്‍ഹിക്കുന്നവരിലേക്ക് സുവിശേഷത്തിന്റെ സന്ദേശം എത്തിക്കാനുള്ള പ്രചോദനവും പേപ്പല്‍ പര്യടനത്തില്‍ നിന്ന് ലഭിച്ചു - കാര്‍ഡിനല്‍ വിശദീകരിച്ചു.
പേപ്പല്‍ പര്യടനം അകത്തോലിക്കര സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണെന്നു കാര്‍ഡിനല്‍ അഭിപ്രായപ്പെട്ടു. കത്തോലിക്കാവിശ്വാസത്തിന്റെ സൗന്ദര്യം ലോകത്തിനു മനസ്സിലാക്കാന്‍ ഈ സന്ദര്‍ശനം സഹായകരമായി.
ജനകീയ ഭക്താഭ്യാസങ്ങളിലൂടെ ആഗോളസഭയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ ഏഷ്യയ്ക്ക് സാധിക്കും - കാര്‍ഡിനല്‍ പറഞ്ഞു.