
ലോകമെങ്ങുമുള്ള കത്തോലിക്കാസഭയുടെ വിവിധ പദ്ധതികള്‍ക്ക് സഹായധനം നല്‍കുന്ന അമേരിക്ക ആസ്ഥാനമായുള്ള പേപ്പല്‍ ഫൗണ്ടേഷന്‍ ഇതുവരെ 20 കോടി ഡോളര്‍ ചെലവഴിച്ചു കഴിഞ്ഞിരിക്കുന്നു. 35 വര്‍ഷം മുമ്പ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം സ്ഥാപിക്കപ്പെട്ടതാണ് ഈ ഫൗണ്ടേഷന്‍. മാര്‍പാപ്പ നിര്‍ദേശിക്കുന്ന പ്രത്യേക പദ്ധതികള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ സമ്പാദ്യത്തില്‍ നിന്നു ഫൗണ്ടേഷന്‍ അംഗങ്ങള്‍ പണം ചെലവഴിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ലോകരാജ്യങ്ങളിലെ വത്തിക്കാന്‍ സ്ഥാനപതിമാരിലൂടെ മാര്‍പാപ്പയുടെ അറിവില്‍ വരു ന്ന ആവശ്യങ്ങളാണ് ഈ ഫൗണ്ടേഷന്‍ പരിഗണിക്കുന്നത്. 2023-ല്‍ 57 രാജ്യങ്ങളില്‍ നിന്നുള്ള 114 പദ്ധതികള്‍ക്കായി 95 ലക്ഷം ഡോളര്‍ ഫൗണ്ടേഷന്‍ അനുവദിച്ചിട്ടുണ്ട്. 48 ലക്ഷം ഡോളര്‍ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായും ചെലവഴിക്കുന്നുണ്ട്.
സ്‌കൂളുകള്‍, പള്ളികള്‍, സെമിനാരികള്‍, ആശുപത്രികള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയ്ക്കു വേണ്ടിയാണ് പ്രധാനമായും ഈ പണം ചെലവഴിക്കപ്പെടുന്നത്.