മാര്‍പാപ്പയുടെ ഉക്രെയിന്‍ സന്ദര്‍ശനം ഉടനുണ്ടാകാനിടയില്ല

മാര്‍പാപ്പയുടെ ഉക്രെയിന്‍ സന്ദര്‍ശനം ഉടനുണ്ടാകാനിടയില്ല

ഉക്രെയിനിലെ കീവിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്താനുള്ള സാദ്ധ്യതയില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങളുടെ ഭാഗമായി ഉക്രെനിയന്‍ തലസ്ഥാനം സന്ദര്‍ശിക്കാന്‍ താന്‍ സന്നദ്ധനാണെന്നു കഴിഞ്ഞ മാസം മാള്‍ട്ടായിലേയ്ക്കു നടത്തിയ പര്യടനത്തിനിടെ മാര്‍പാപ്പ പറഞ്ഞിരുന്നു. എന്നാല്‍, പ്രയോജനകരമല്ലെങ്കില്‍ അത്തരമൊരു സന്ദര്‍ശനം ഉടനെ നടത്തുന്നതില്‍ കാര്യമില്ലെന്ന് ഒരു അര്‍ജന്റീനിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പാപ്പ ചൂണ്ടിക്കാട്ടി.

യുദ്ധം അവസാനിപ്പിക്കുക, സമാധാന ഉടമ്പടി ഉണ്ടാക്കുക, അല്ലെങ്കില്‍ ചുരുങ്ങിയത് ഒരു മാനവീക ഇടനാഴി സ്ഥാപിക്കുകയെങ്കിലും ചെയ്യുക എന്നതാണു അടിയന്തിരമായ ലക്ഷ്യങ്ങളെന്നും അതിനു വിഘാതമാകുന്നതൊന്നും ചെയ്യുകയില്ലെന്നും പാപ്പാ പറഞ്ഞു. പാപ്പാ കീവില്‍ പോയി, പിറ്റേന്നു മുതല്‍ യുദ്ധം വീണ്ടും തുടരുകയാണെങ്കില്‍ ആ സന്ദര്‍ശനം കൊണ്ട് എന്തു ഗുണമെന്നും പാപ്പാ ചോദിച്ചു.

Related Stories

No stories found.