ബന്ധുവായ കാര്‍ലയുടെ തൊണ്ണൂറാം പിറന്നാളിനു 85 കാരനായ പാപ്പായെത്തി

ബന്ധുവായ കാര്‍ലയുടെ തൊണ്ണൂറാം പിറന്നാളിനു 85 കാരനായ പാപ്പായെത്തി
Published on

കാര്‍ല റബെസ്സാനായുടെ വീട്ടിലേയ്ക്കു മാര്‍പാപ്പയെത്തിയപ്പോള്‍ അത് അഞ്ചു ബന്ധുക്കളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിച്ചേരലായി. കാര്‍ലയുടെ തൊണ്ണൂറാം പിറന്നാളിന്റെ കേക്കു മുറിച്ചും വടക്കന്‍ ഇറ്റലിയുടെ പ്രാദേശികവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ വിരുന്നു കഴിച്ചും വിശേഷങ്ങള്‍ പങ്കു വച്ചും അവര്‍സമയം ചെലവഴിച്ചു. മാര്‍പാപ്പയുടെ സെക്കന്റ് കസിനാണു കാര്‍ല. കാണുന്നതു കുറവാണെങ്കിലും മാസത്തിലൊരു തവണ വീതം ഫോണില്‍ സംസാരിക്കാറുണ്ടെന്നു കാര്‍ല പറഞ്ഞു.

1929 ല്‍ അര്‍ജന്റീനയിലെയ്ക്കു കുടിയേറിയ കുടുംബത്തില്‍ 1936 ല്‍ ബ്യുവെനസ് അയേഴ്‌സില്‍ വച്ചാണു പാപ്പാ ജനിച്ചതെങ്കിലും ഇറ്റലിയിലെ കുടുംബാംഗങ്ങളുമായി അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു. പിതാവിന്റെ അമ്മയായ റോസാ മര്‍ഗരിറ്റ് വസ്സാലോ മാര്‍പാപ്പയെ വളരെ വ്യക്തിപരമായി സ്വാധീനിച്ചിട്ടുള്ള വ്യക്തിത്വവുമാണ്. നിരവധി പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും പാപ്പാ അമ്മാമ്മയെ പരാമര്‍ശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org