അക്രമത്തിന് രണ്ടു വര്‍ഷം; നീതി ലഭ്യമായില്ലെന്ന് പാക് സഭ

അക്രമത്തിന് രണ്ടു വര്‍ഷം; നീതി ലഭ്യമായില്ലെന്ന് പാക് സഭ
Published on

പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമം ക്രൈസ്തവര്‍ക്കെതിരെ നടന്നിട്ടു രണ്ട് വര്‍ഷം പൂര്‍ത്തിയാകു മ്പോഴും ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഫൈസലാബാദ് ബിഷപ്പ് പറഞ്ഞു. 2023 ആഗസ്റ്റ് 16 നാണ് രൂപതയിലെ 25 ലേറെ പള്ളികളും ക്രൈസ്തവരുടെ 80 ലേറെ വീടുകളും ഒരു മുസ്ലിം ആക്രമിസംഘം തീ വച്ച് നശിപ്പിക്കുകയും കൊള്ളയടി ക്കുകയും ചെയ്തത്.

ഇതിലെ പ്രതികളായ പത്തു പേരെ രണ്ടുമാസം മുമ്പ് പ്രാദേശിക കോടതികള്‍ വെറുതെ വിട്ടു. 5000 ത്തോളം പേര്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ 380 പേരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവരില്‍ മിക്കവര്‍ക്കും ജാമ്യം കിട്ടി. ഇതുവരെയും ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. പൊലീസ് അവരുടെ ജോലി ചെയ്തിട്ടില്ലെന്നും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് യാതൊരു പ്രതീക്ഷയും ഇനിയില്ലെന്നും ഫൈസലാബാദ് ബിഷപ്പ് ഇന്ദ്രിയാസ് റഹ്മത്ത് പറഞ്ഞു.

പ്രദേശത്തെ ക്രൈസ്തവര്‍ നീതി തേടുന്നതിനെതിരെ തീവ്രവാദികള്‍ ഭീഷണികളുയര്‍ത്തി എന്നും എന്നാല്‍ ക്രൈസ്തവര്‍ അവരുടെ കാര്യങ്ങള്‍ പറയാന്‍ ധൈര്യം കാണിക്കുകയാണ് എന്നും ബിഷപ് പറഞ്ഞു. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ധൈര്യപൂര്‍വം മുന്നോട്ടുവരാന്‍ ഇവിടുത്തെ ക്രൈസ്തവര്‍ തയ്യാറാകുന്നു എന്നുള്ളതാണ് അക്രമം കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ ഉള്ള സ്ഥിതി.

രണ്ട് ക്രൈസ്തവര്‍ മതനിന്ദ നടത്തി എന്ന് ആരോപിച്ചായിരുന്നു ഇവിടെ അക്രമങ്ങള്‍ ആരംഭിച്ചത്. എല്ലായിടത്തും ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ തുടങ്ങുന്ന തിന് ഇതേ ന്യായമാണ് മുസ്ലീം തീവ്രവാദികള്‍ ഉന്നയിക്കുന്നത്.

പാക്കിസ്ഥാനില്‍ ആകെ 40 ലക്ഷത്തോളം ക്രൈസ്തവരുണ്ട്. ജനസംഖ്യയുടെ 1.6% മാത്രമാ ണിത്. 1987 മുതല്‍ 2021 വരെ ഏകദേശം രണ്ടായിരത്തോളം ക്രൈസ്തവര്‍ക്കെതിരെ മതനിന്ദ കുറ്റം ചുമത്തിയിട്ടുണ്ട് എന്നാണ് കണക്ക്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org