
2015-ല്‍ ഐസിസ് ഭീകരര്‍ കൊലപ്പെടുത്തിയ കോപ്റ്റ്ക് ഓര്‍ത്തഡോക്‌സ് വിശ്വാസികളായ രക്തസാക്ഷികളെ കത്തോലിക്കാസഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഔപചാരികമായി ഉള്‍പ്പെടുത്തി. വിശുദ്ധരുടെ തിരുശേഷിപ്പും മാര്‍പാപ്പ ഏറ്റുവാങ്ങി. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പോപ് തവദ്രോസ് രണ്ടാമനാണ് തിരുശേഷിപ്പു മാര്‍പാപ്പക്കു കൈമാറിയത്. ലിബിയയുടെ തീരത്തു വച്ച് 21 കോപ്റ്റിക് ഓര്‍ത്തഡോക്‌സുകാരെ അവര്‍ ക്രൈസ്തവരാണെന്ന കാരണത്താല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഈ രക്തസാക്ഷികളുടെ മാധ്യസ്ഥം ക്രൈസ്തവൈക്യത്തിനു കാരണമാകട്ടെയെന്നു പാപ്പാ ആശംസിച്ചു.