
റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ മെയ് 14-ന് കോപ് റ്റിക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായ പോപ് തവദ്രോസ് രണ്ടാമന്‍ ദിവ്യബലിയര്‍പ്പിക്കും. ആവശ്യമായ ആലോചനകളെല്ലാം നടത്തിയ ശേ ഷമാണ് ഈ ബലിയര്‍പ്പണത്തിനു വേണ്ട സജ്ജീകരണങ്ങള്‍ ചെയ്യുന്നതെന്ന് വത്തിക്കാന്‍ ക്രൈസ്തവൈക്യകാര്യാലയം അറിയിച്ചു. നേരത്തെ ഇതേ ബസിലിക്കയില്‍ ആംഗ്ലിക്കന്‍ ദിവ്യബലി അര്‍പ്പിക്കപ്പെട്ടത് വിവാദമായിരുന്നു.
ഓര്‍ത്തഡോക്‌സ് സഭയുടെ കൂ ദാശകള്‍ കത്തോലിക്കാസഭ സാധുവായി അംഗീകരിച്ചിട്ടുള്ളതാണ്. എ ന്നാല്‍ ആംഗ്ലിക്കന്‍ സഭയുടെ ദിവ്യബലി സാധുവാണെന്നു കത്തോലിക്കാസഭ കരുതുന്നില്ല. ആശയവിനിമയത്തിലുണ്ടായ പോരായ്മകള്‍ മൂലമാണ് ആംഗ്ലിക്കന്‍ ദിവ്യബലി ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് വത്തിക്കാന്‍ വിശദീകരിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ ബലിയര്‍പ്പണത്തില്‍ ഇത്തരം ആശയക്കുഴപ്പങ്ങളില്ല.
പോപ് തവദ്രോസ് ബലിയര്‍പ്പിക്കുന്നത് പ്രത്യേകം തയ്യാറാക്കുന്ന അള്‍ത്താരയിലായിരിക്കും. ആംഗ്ലിക്കന്‍ ദിവ്യബലിയും പ്രധാന അള്‍ ത്താരയിലല്ല അര്‍പ്പിച്ചത്. ഇറ്റലിയി ലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വി ശ്വാസികള്‍ക്കു വേണ്ടിയാണ് പോപ് തവദ്രോസിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ ബലി.
ഈജിപ്ത് ആസ്ഥാനമായുള്ള കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുമായി നൂറ്റാണ്ടുകള്‍ക്കുശേഷം ബ ന്ധം സ്ഥാപിക്കുന്നത് 1973-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ്. പാപ്പയുടെ ക്ഷണപ്രകാരം അന്നത്തെ കോപ്റ്റി ക് സഭാധ്യക്ഷന്‍ റോം സന്ദര്‍ശിക്കുകയും ഒരു സംയുക്ത പ്രഖ്യാപനം പുറപ്പെടുവിക്കുകയും ചെയ്തു. അ തുകഴിഞ്ഞ് നാല്‍പതു വര്‍ഷങ്ങള്‍ ക്കുശേഷമാണ് മറ്റൊരു കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ റോ മിലെത്തിയത്. അത് ഇപ്പോഴത്തെ തലവന്‍ പോപ് തവദ്രോസ് ആണ്. 2012-ല്‍ തലവനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിറ്റേ വര്‍ഷം തന്നെ റോം സന്ദര്‍ശിച്ചു. 2017-ല്‍ ഈജിപ്ത് ഫ്രാന്‍സിസ് പാപ്പ ഈജിപ്ത് സന്ദര്‍ ശിച്ചപ്പോഴും ഇരു സഭാതലവന്മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മാര്‍പാപ്പയുമൊത്തു സെന്റ് പീറ്റേഴ്‌സ് അങ്കണത്തിലെ പൊതുദര്‍ശനവേളയിലും ഇപ്രാവശ്യം കോപ്റ്റിക് സഭാധ്യക്ഷന്‍ സന്നിഹിതനാകും.