''ക്രിസ്തുവില്‍ ഒന്ന്, മിഷനില്‍ ഒരുമിച്ച്''- 2026 ലെ മിഷന്‍ ദിന പ്രമേയം

''ക്രിസ്തുവില്‍ ഒന്ന്, മിഷനില്‍ ഒരുമിച്ച്''- 2026 ലെ മിഷന്‍ ദിന പ്രമേയം
Published on

2026-ലെ ആഗോള മിഷനറി ദിനത്തിന്റെ പ്രമേയമായി 'ക്രിസ്തുവില്‍ ഒന്ന്, മിഷനില്‍ ഒരുമിച്ച്' എന്ന ചിന്ത ലിയോ പതിനാലാമന്‍ പാപ്പ തിരഞ്ഞെടുത്തതായി സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു.

പതിനൊന്നാം പീയൂസ് പാപ്പ ആഗോള മിഷന്‍ ദിനം സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണ് 2026-ല്‍ ആചരിക്കപ്പെടുക. പതിവനുസരിച്ച്, മിഷന്‍ മാസമായ ഒക്‌ടോബറിലെ അവസാനത്തേതിന് തൊട്ടുമുന്‍പുള്ള ഞായറാഴ്ച, അതായത് ഒക്‌ടോബര്‍ 18-നായിരിക്കും ഈ ദിനം ആചരിക്കപ്പെടുക.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org