പാവപ്പെട്ട ജനങ്ങള്‍ക്കു കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ദ.കൊറിയയിലെ കത്തോലിക്കാ മെത്രാന്‍ സംഘം പത്തു ലക്ഷം ഡോളര്‍ സമാഹരിക്കുന്നു. ഇതിനു ഫ്രാന്‍സിസ് മാര്‍പാപ്പ ദ.കൊറിയന്‍ സഭയോടു പ്രത്യേകം നന്ദി പറഞ്ഞു. ഈസ്റ്റര്‍ ദിനത്തിലാണ് ദ.കൊറിയന്‍ മെത്രാന്‍മാര്‍ ദേശവ്യാപകമായ ധനസമാഹരണ പരിപാടിയ്ക്കു തുടക്കമിട്ടത്. നവംബര്‍ 27 വരെ ഇതു നീണ്ടു നില്‍ക്കും. സമാഹരിക്കുന്ന തുക ദരിദ്രരാജ്യങ്ങളിലെ വാക്‌സിന്‍ വിതരണത്തിനു വേണ്ടി കൈമാറാനാണു പരിപാടി. കോവിഡിന്റെ പ്രതിസന്ധിയെ ദക്ഷിണ കൊറിയന്‍ സഭ അവസരമാക്കി മാറ്റുകയാണെന്നു സോള്‍ ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ ആന്‍ഡ്രൂ യോം സ്യൂജംഗ് പ്രസ്താവിച്ചു.