കുടുംബങ്ങളുടെ പത്താം ആഗോളസമ്മേളനത്തിന്റെ ഔദ്യോഗിക ചിത്രം പുറത്തിറക്കി. പുരോഹിതനും ചിത്രകാരനുമായ മാര്‍ക്കോ ഇവാന്‍ റുപ്നിക് വരച്ച ചിത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കാനായിലെ കല്യാണ വിരുന്നിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പേര് "ഇത് ഒരു വലിയ രഹസ്യമാണ്" എന്നാണ്. 2022 ജൂണ്‍ 22 മുതല്‍ 26 വരെ റോമിലും വിവിധ രൂപതകളിലുമായിട്ടാണ് പത്താം കുടുംബസമ്മേളനം നടക്കുക.