2019 ഒക്ടോബര്‍ : അസാധാരണ മിഷണറി മാസം

2019 ഒക്ടോബര്‍ : അസാധാരണ മിഷണറി മാസം

2019 ഒക്ടോബര്‍ : അസാധാരണ മിഷണറി മാസമായി ഫ്രാന്‍സിസ് മാര്‍ പാപ്പ പ്രഖ്യാപിച്ചു. സഭയുടെ ജീവിതത്തിന്‍റെയും അജപാലന പ്രവര്‍ത്തനങ്ങളുടെയും തീക്ഷ്ണതയോടെയുള്ള മിഷണറി പരിവര്‍ത്തനമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നു മാര്‍പാപ്പ വ്യക്തമാക്കി. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതിനെ കുറിച്ച് ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച 'മാക്സിമം ഇല്യൂഡ്' എന്ന രേഖയുടെ ശതാബ്ദിയോടനുബന്ധിച്ചാണ് 2019 ഒക്ടോബര്‍ അസാധാരണ മിഷണറി മാസമായി പ്രഖ്യാപിച്ചിട്ടുള്ളത്.

നിഷ്പ്രയോജനകരമായ കൂട്ടക്കൊല എന്നു ബെനഡിക്ട് പതിനഞ്ചാമന്‍ വിശേഷിപ്പിച്ച ആഗോള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മിഷണറി പ്രവര്‍ത്തനങ്ങളോടു പുതിയൊരു സുവിശേഷാത്മക സമീപനം വേണമെന്നു 2019-ല്‍ പാപ്പ ചിന്തിച്ചത്. വിവിധ രാജ്യങ്ങളുടെ കൊളോണിയല്‍ താത്പര്യങ്ങളില്‍ നിന്നും ദേശീയവാദ, സാമ്രാജ്യവ്യാപന ലക്ഷ്യങ്ങളില്‍ നിന്നും മിഷണറി പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും മോചിപ്പിക്കുക എന്നതായിരുന്നു ബെനഡിക്ട് പാപ്പായുടെ ഉദ്ദേശ്യം. സാമ്രാജ്യങ്ങളുടെ ലക്ഷ്യങ്ങളെ മിഷണറി പ്രവര്‍ത്തനങ്ങളുമായി കലര്‍ത്തുന്നത് വിനാശകരമാണെന്ന് പാപ്പ മനസ്സിലാക്കിയിരുന്നു. ദൈവത്തിന്‍റെ സഭ സാര്‍വ്വത്രികമാണെന്നും സഭ ആര്‍ക്കും അന്യമല്ലെന്നും പാപ്പ എഴുതി. സുവിശേഷ പ്രവര്‍ത്തനത്തില്‍ മറ്റൊരു താത് പര്യവും കടന്നു വരാന്‍ പാടില്ല. സ്വന്തം ജീവിതവിശുദ്ധി കൊണ്ടും സദ്പ്രവൃത്തികള്‍ കൊണ്ടും യേശുവിന്‍റെ സ്നേഹം പ്രഘോഷിക്കുക എന്നതു മാത്രമായിരിക്കണം മിഷണറി പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം-ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. മിഷന്‍ നാടുകളോട്, സഭയ്ക്കാകെയും വൈദികര്‍ക്കു വിശേഷിച്ചും ഉണ്ടായിരിക്കേണ്ട പ്രത്യേകമായ പ്രതിബദ്ധതയെ കുറിച്ച് ബെനഡിക്ട് പതിനഞ്ചാമന്‍ ആ രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org