വത്തിക്കാന്‍ ആര്‍ക്കൈവ്‌സിന് പുതിയ മേധാവി

വത്തിക്കാന്‍ ആര്‍ക്കൈവ്‌സിന് പുതിയ മേധാവി
Published on

സഭയുടെ പുരാതന രേഖകള്‍ സംരക്ഷിക്കുന്ന അപ്പസ്‌തോലിക് ആര്‍ക്കൈവിന്റെ പുതിയ അധ്യക്ഷനായി ഫാ. റോക്കോ റോണ്‍സാനിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. റോമില്‍ പൈതൃക വിജ്ഞാനീയം പഠിപ്പിക്കുന്ന അധ്യാപകനാണ് അഗസ്റ്റീനിയന്‍ സന്യാസിയായ അദ്ദേഹം.

എട്ടാം നൂറ്റാണ്ടു മുതലുള്ള രേഖകള്‍ സൂക്ഷിക്കുന്ന കാര്യാലയമാണ് വത്തിക്കാനിലേത്. 53 മൈല്‍ ദൈര്‍ഘ്യം വരുന്ന രേഖകള്‍ ആര്‍ക്കൈവില്‍ ഉണ്ടെന്നാണ് കണക്ക്. 1881-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയാണ് ആര്‍ക്കൈവ് ആദ്യമായി പണ്ഡിതര്‍ക്കുവേണ്ടി തുറന്നു കൊടുത്തത്. വത്തിക്കാന്‍ രഹസ്യരേഖാലയം എന്നായിരുന്നു ഇതിന്റെ പേര്. 2019-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇത് അപ്പസ്‌തോലിക് ആര്‍ക്കൈവ് എന്ന് തിരുത്തി. രഹസ്യം എന്ന വാക്ക് നല്‍കുന്ന തെറ്റായ വ്യാഖ്യാനങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. 2020-ല്‍ രേഖാലയം പൂര്‍ണ്ണമായും ഗവേഷകര്‍ക്കു തുറന്നുകൊടുക്കുകയും ചെയ്തു. ലോകമഹായുദ്ധത്തെക്കുറിച്ചു പഠിക്കുന്ന നിരവധി ചരിത്രകാരന്മാര്‍ വത്തിക്കാന്‍ രേഖാലയം ഉപയോഗപ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org