ചൈനയില്‍ പുതിയ രൂപത സ്ഥാപിച്ചു

ചൈനയില്‍ പുതിയ രൂപത സ്ഥാപിച്ചു
Published on

ചൈനയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു പുതിയ രൂപത സ്ഥാപിച്ചു. ചൈന ഭരണകൂടം നല്‍കിയ അതിര്‍ത്തികള്‍ അംഗീകരിച്ചു കൊണ്ടാണ് രൂപതാസ്ഥാപനം. നേരത്തെ ഉണ്ടായിരുന്ന ഒരു അപ്പസ്‌തോലിക് പ്രിഫെക്ച്ചര്‍ ഇതോടെ നിര്‍ത്തലാക്കുകയും ചെയ്തു. 2008 മുതല്‍ ഇതിന്റെ അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. വെയ്ഫാംഗ് എന്ന പുതിയ രൂപത ഈ പ്രീഫെക്ചറിനു പകരമാണ്. പ്രഥമ രൂപതാ അധ്യക്ഷനായി ബിഷപ്പ് ആന്റണീ സ ണ്‍ വെഞ്ചുനെയും നിയമിച്ചിട്ടുണ്ട്.

രൂപതകളുടെ അതിര്‍ത്തി വത്തിക്കാനും ചൈനാ ഭരണകൂടവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഒരു വിഷയമാണ്. വത്തിക്കാന്‍ സ്ഥാപിക്കുന്ന രൂപതകളെ ചൈനയിലെ ഭരണകൂടം അംഗീകരിക്കാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചൈനയിലെ കത്തോലിക്കാസഭയില്‍ 20 അതിരൂപതകളും 97 രൂപതകളും 28 അപ്പസ്‌തോലിക് പ്രീഫെക്ചറുകളും ആണുള്ളത്. എന്നാല്‍ 104 രൂപതകള്‍ മാത്രമേ ചൈനീസ് ഭരണകൂടം അംഗീകരിച്ചിട്ടുള്ളു. പല രൂപതകളെയും സംയോജിപ്പിക്കുന്ന തരത്തിലാണ് ഭരണകൂടം ഇവയുടെ അതിര്‍ത്തികള്‍ നിശ്ചയിച്ചിട്ടുള്ളത്.

6000 കത്തോലിക്കരാണ് പുതിയ രൂപതയില്‍ ആകെയുള്ളത്. 10 വൈദികരും 6 കന്യാസ്ത്രീകളും ഇവര്‍ക്കുവേണ്ടി സേവനം ചെയ്യുന്നു. ഈ രൂപതാസ്ഥാപനത്തോടെ ഇല്ലാതാകുന്ന അപ്പസ്‌തോലിക് പ്രീഫെക്ച്ചര്‍ 1931ല്‍ പീയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പ സ്ഥാപിച്ചതാണ്. ഫ്രാന്‍സില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ കമ്മീഷണറിമാരാണ് ഇതിന്റെ ഭരണം നടത്തിക്കൊണ്ടിരുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org