ഇന്ത്യയ്ക്കും ഇറാനും ജപ്പാനും പ്രാതിനിധ്യവുമായി പുതിയ കാര്‍ഡിനല്‍മാരുടെ പട്ടിക

ഇന്ത്യയ്ക്കും ഇറാനും ജപ്പാനും പ്രാതിനിധ്യവുമായി പുതിയ കാര്‍ഡിനല്‍മാരുടെ പട്ടിക
Published on

ഏഷ്യന്‍ രാജ്യങ്ങളായ ഇറാനിലെ ടെഹ്‌റാനിലെയും ജപ്പാനിലെ ടോക്യോയിലെയും ആര്‍ച്ചുബിഷപ്പുമാരെ ഉള്‍പ്പെടെ കാര്‍ഡിനല്‍മാരായി ഉയര്‍ത്തിക്കൊണ്ട് പുതിയ 21 കാര്‍ഡിനല്‍മാരുടെ പട്ടിക വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ സീറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപതയിലെ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിനെ വൈദികപദവിയില്‍ നിന്നു നേരിട്ടു കാര്‍ഡിനലായി ഉയര്‍ത്തുന്നതും ഇതിലുള്‍പ്പെടുന്നു.

പുതിയ കാര്‍ഡിനല്‍മാരുടെ പട്ടിക:

ആര്‍ച്ചുബിഷപ്പ് ഫ്രാങ്ക് ലിയോ, ടൊറന്റോ (കാനഡ) അതിരൂപത ആര്‍ച്ചുബിഷപ്പ്

ടോക്കിയോ (ജപ്പാന്‍) ആര്‍ച്ചുബിഷപ്പ് ടാര്‍സിസിയസ് ഈസാവോ കികുച്ചി, എസ് വി ഡി അതിരൂപത ആര്‍ച്ചുബിഷപ്പ്

ആര്‍ച്ചുബിഷപ്പ് ഡൊമിനിക് ജോസഫ് മാത്യു, ഒ എഫ് എം കണ്‍വ്്, ടെഹ്‌റാന്‍-ഇസ്പാഹാന്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് (ഇറാനില്‍ സേവനം ചെയ്യുന്ന ബെല്‍ജിയന്‍ മിഷനറിയാണ് അദ്ദേഹം.)

ബിഷപ്പ് മൈക്കോള ബൈകോക്ക്, സി എസ് എസ് ആര്‍, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ഉക്രെയ്‌നിയന്‍ രൂപത ബിഷപ്പ്.

ഫാ. തിമോത്തി റാഡ്ക്ലിഫ്, ഒ പി, ദൈവശാസ്ത്രജ്ഞന്‍ (യു കെ).

ഫാ. ഫാബിയോ ബാജിയോ, സി എസ്, വത്തിക്കാന്‍ സമഗ്ര മനുഷ്യവികസന കാര്യാലയത്തിന്റെ കുടിയേറ്റ-അഭയാര്‍ത്ഥി വിഭാഗത്തിന്റെ അണ്ടര്‍സെക്രട്ടറി.

മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും പേപ്പല്‍ യാത്രകളുടെ സംഘാടകനും (ഇന്ത്യ).

ബിഷപ്പ് ബല്‍ദാസരെ റീന, റോം രൂപതയുടെ വികാരി ജനറല്‍ (ഇറ്റലി).

ആര്‍ച്ചുബിഷപ്പ് കാര്‍ലോസ് കാസ്റ്റില്ലോ മാറ്റസോഗ്ലിയോ, ലിമ (പെറു) അതിരൂപത ആര്‍ച്ചുബിഷപ്പ്.

ബിഷപ്പ് പാസ്‌കലിസ് ബ്രൂണോ സ്യൂക്കൂര്‍, ഒ എഫ് എം, ബൊഗോര്‍ രൂപത ബിഷപ്പ് (ഇന്തോനേഷ്യ).

ആര്‍ച്ചുബിഷപ്പ് വിസെന്റെ ബൊക്കാലിക് ഇഗ്ലിക്ക്, സാന്റിയാഗോ ഡെല്‍ എസ്റ്റെറോ (അര്‍ജന്റീന) അതിരൂപത ആര്‍ച്ചുബിഷപ്പ്

ആര്‍ച്ചുബിഷപ്പ് ലൂയിസ് ജെറാര്‍ഡോ കാബ്രേര ഹെരേര, ഒ എഫ് എം, ഗ്വായാക്വില്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് (ഇക്വഡോര്‍)

ആര്‍ച്ചുബിഷപ്പ് ഫെര്‍ണാണ്ടോ നതാലിയോ ചോമാലി ഗരീബ്, സാന്റിയാഗോ ഡി ചിലി (ചിലി) അതിരൂപത ആര്‍ച്ചുബിഷപ്പ്.

ബിഷപ്പ് പാബ്ലോ വിര്‍ജിലിയോ സിയോങ്കോ ഡേവിഡ്, കാലൂകന്‍ രൂപത ബിഷപ്പ് (ഫിലിപ്പീന്‍സ്).

ആര്‍ച്ചുബിഷപ്പ് ലാസ്ലോ നെമെറ്റ്, എസ് വി ഡി, ബെല്‍ഗ്രേഡ് (സെര്‍ബിയ) അതിരൂപത ആര്‍ച്ചുബിഷപ്പ്.

ആര്‍ച്ചുബിഷപ്പ് ജെയിം സ്‌പെംഗ്ലര്‍, ഒ എഫ് എം, പോര്‍ട്ടോ അലെഗ്രെ (ബ്രസീല്‍) അതിരൂപത ആര്‍ച്ചുബിഷപ്പ്.

ആര്‍ച്ചുബിഷപ്പ് ഇഗ്‌നസ് ബെസ്സി ഡോഗ്‌ബോ, അബിജിയാന്‍ (ഐവറി കോസ്റ്റ്) അതിരൂപത ആര്‍ച്ചുബിഷപ്പ്.

ആര്‍ച്ചുബിഷപ്പ് ജീന്‍ പോള്‍ വെസ്‌കോ, ഒ പി, അല്‍ജിയേഴ്സ് അതിരൂപത ആര്‍ച്ചുബിഷപ്പ് (അള്‍ജീരിയ).

ആര്‍ച്ചുബിഷപ്പ് റോബര്‍ട്ടോ റിപോള്‍, ടൂറിന്‍ (ഇറ്റലി) അതിരൂപത ആര്‍ച്ചുബിഷപ്പ്.

ആര്‍ച്ചുബിഷപ്പ് റോളണ്ടാസ് മക്രിക്കാസ്, സെന്റ് മേരി മേജര്‍ (ലിത്വാനിയ) ബസിലിക്കയുടെ കോ അഡ്ജുത്തര്‍ ആര്‍ച്ച്-പ്രീസ്റ്റ്.

ആര്‍ച്ചുബിഷപ്പ് ആഞ്ചലോ അസെര്‍ബി, അപ്പ സ്‌തോലിക് ന്യൂണ്‍ഷ്യോയായി സേവനം ചെയ്തു വിരമിച്ച ഇദ്ദേഹം 80 വയസ്സ് പിന്നിട്ടയാളാണ് (ഇറ്റലി).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org