
ഭ്രൂണഹത്യാ മരുന്നുകള്‍ വില്‍ക്കുകയില്ലെന്ന് അമേരിക്ക യിലെ കോസ്റ്റ്‌കോ എന്ന മരുന്നു വിതരണ ശൃംഖല തീരുമാനിച്ചു. അവരുടെ നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ തീരുമാനം. 500 ലേറെ സ്ഥലങ്ങളില്‍ മരുന്നു വിതരണശാലകള്‍ ഉള്ള കമ്പനിയാണ് കോസ്റ്റ്‌കോ.
അമേരിക്കയില്‍ നടക്കുന്ന ഭ്രൂണഹത്യകളില്‍ പകുതിയിലധികവും മരുന്നുകള്‍ ഉപയോഗിച്ചുള്ളവയാണ്. അതിനാല്‍ കോസ്റ്റ്‌കോയുടെ തീരുമാനം വലിയ നേട്ടം ആണെന്ന് ഭ്രൂണഹത്യാ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് സംഘടനകള്‍ അഭിപ്രായപ്പെട്ടു.