2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ കടന്നുകയറ്റത്തിനുശേഷം പൂര്‍വേഷ്യയിലെ ക്രൈസ്തവസമൂഹം നിലനില്‍പ്പിന്റെ വെല്ലുവിളികള്‍ നേരിടുകയാണെന്ന് അന്ത്യോക്യന്‍ കത്തോലിക്ക പാത്രിയര്‍ക്കീസ് ഇഗ്‌നാസിയോ യൂസഫ് യൂനാന്‍ മൂന്നാമന്‍ പറഞ്ഞു.
നിനവേയിലെ ക്രൈസ്തവ സമൂഹം കുടിയിറക്കപ്പെടുകയും ഒന്നരലക്ഷത്തോളം ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയും ചെയ്തു. നിരവധി ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ അക്രമത്തിന്റെ 10-ാം വാര്‍ഷികമാണ് ഇപ്പോള്‍.
ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ ക്രിസ്തുമതം നിലനിന്നിരുന്ന പൗരസ്ത്യദേശത്ത് സഭയുടെ സാന്നിധ്യം ഇത്രയേറെ ചുരുങ്ങിപ്പോയത് ആശങ്കാജനകമാണ് - പാത്രിയര്‍ക്കീസ് വിശദീകരിച്ചു.