
നൈജീരിയായില്‍ പന്തക്കുസ്താതിരുനാളില്‍ അമ്പതിലേ റെ കത്തോലിക്കരെ കൂട്ടക്കൊല നടത്തിയത് കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലമാണെന്നു പറഞ്ഞ ഐര്‍ലണ്ട് പ്ര സിഡന്റിനെതിരെ ശക്തമായ വി മര്‍ശനവുമായി കൂട്ടക്കൊല നട ന്ന ഒണ്ടോ രൂപതയുടെ ബിഷപ് ജൂഡ് ആരംഗുണ്‌ഡേഡ് രംഗത്തെത്തി. ഐര്‍ലണ്ടും തന്റെ രൂപതയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ കൂടി പ ശ്ചാത്തലത്തിലാണ് പ്രതികരണമെന്നു ബിഷപ് വ്യക്തമാക്കി. ഒണ്ടോ രൂപതയുടെ ആദ്യത്തെ രണ്ടു മെത്രാന്മാര്‍ ഐര്‍ലണ്ടുകാരായിരുന്നു. അക്രമം നടന്ന പള്ളി നിര്‍മ്മിച്ചത് ഐറിഷ് മിഷണറിമാരാണ്. കൊല്ലപ്പെട്ടവരില്‍ ചിലര്‍ക്കു മാമോദീസയും മറ്റു കൂദാശകളും നല്‍കിയത് ധന്യരായ ഐറിഷ് മിഷണറിമാരാണ്. നൈജീരിയായില്‍ വിശ്വാസത്തി ന് അടിത്തറ പാകിയ ഐറിഷ് മിഷണറിമാരുടെ നിതാന്തസ്മരണകളോട് എന്നും നന്ദിയുള്ളവരാണു തങ്ങള്‍ - ബിഷപ് വിശ ദീകരിച്ചു. കൂട്ടക്കൊല കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമാണെന്നു പറയുന്നത് തെറ്റിദ്ധാരണാജനകമാണെന്നു മാത്രമല്ല, ഭീകരവാദത്തിന്റെ ഇരകളുടെ മുറിവില്‍ ഉപ്പു തേയ്ക്കു ന്ന പരിപാടിയുമാണെന്ന് ബിഷ പ് വ്യക്തമാക്കി.
കൂട്ടക്കൊലയുടെ ഉത്തരവാദികള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളാണെന്ന നിഗമനത്തിലാണ് നൈജീരിയന്‍ സര്‍ക്കാര്‍. 2021 നു ശേഷം 4650 ലേറെ നൈജീരിയന്‍ ക്രൈസ്തവരാണ് തങ്ങളു ടെ മതവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 നടുത്താണ്.