നാഗസാക്കിയിലെ പള്ളിമണി അമേരിക്കന്‍ കത്തോലിക്കരുടെ സംഭാവന

നാഗസാക്കിയിലെ പള്ളിമണി അമേരിക്കന്‍ കത്തോലിക്കരുടെ സംഭാവന
Published on

നാഗസാക്കിയിലെ ആണവ ബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ട കത്തീഡ്രല്‍ പള്ളിമണി പുനഃസ്ഥാപിക്കുന്നതിന് അമേരിക്കയിലെ കത്തോലിക്കര്‍ ധനസമാഹരണം നടത്തുന്നു. ആണവാക്രമണത്തിന്റെ 80 വാര്‍ഷികത്തോടനുബന്ധിച്ചാണിത്. 1945 ആഗസ്റ്റ് 6 ന് ഹിരോഷിമയിലും ആഗസ്റ്റ് 9 നു നാഗസാക്കിയിലും അമേരിക്ക നടത്തിയ ബോംബാക്രമണങ്ങളെ തുടര്‍ന്ന് രണ്ടര ലക്ഷം പേര്‍ നേരിട്ടും അല്ലാതെയും കൊല്ലപ്പെട്ടു എന്നാണ് കണക്ക്.

ഇരു നഗരങ്ങളെയും ഏതാണ്ട് സമ്പൂര്‍ണ്ണമായി നശിപ്പിച്ച ഈ ആക്രമണത്തില്‍ നാഗസാക്കിയിലെ കത്തീഡ്രല്‍ തകര്‍ക്കപ്പെട്ടിരുന്നു. അക്കാലത്ത് കിഴക്കനേഷ്യയിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായിരുന്നു അത്. 1959 കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു.

ബോംബ് സ്‌ഫോടനത്തിനുശേഷം നാഗസാക്കിയിലെ കത്തോലിക്കര്‍ കത്തീഡ്രലിന്റെ ഒരു മണി വീണ്ടെടുത്ത് പുനഃസ്ഥാപിച്ചിരുന്നു. രണ്ട് മണിമാളികകള്‍ ഉള്ളതില്‍ ഒരെണ്ണം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

അമേരിക്കയില്‍ നിന്നുള്ള കത്തോലിക്കര്‍ അത് സ്ഥാപിച്ചു കൊടുക്കുന്നത് മനോഹരമായ ഒരു അടയാളമായിരിക്കുമെന്ന ആശയത്തെ തുടര്‍ന്നാണ് ഇപ്പോള്‍ അതിനായി ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org