നൈജീരിയന്‍ വൈദികനെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

നൈജീരിയന്‍ വൈദികനെ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
Published on

നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ഒരു കത്തോലിക്ക വൈദികനെ ബോക്കോ ഹറാം എന്ന ഇസ്ലാമിക ഭീകരവാദ സംഘടന തട്ടിക്കൊണ്ടുപോയി.

ആറരവര്‍ഷം അമേരിക്കയില്‍ സേവനം ചെയ്തശേഷം കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം തന്റെ മാതൃരൂപതയിലേക്ക് മടങ്ങിയെത്തിയത്.

വൈദികനുവേണ്ടി പ്രാര്‍ഥിക്കണമെന്ന് അദ്ദേഹം സേവനമനുഷ്ഠിച്ച അമേരിക്കയിലെ രൂപതാധ്യക്ഷന്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചു.

വൈദികനോടൊപ്പം മറ്റ് രണ്ടുപേര്‍ കൂടി തട്ടിക്കൊണ്ടുപോകലിന് ഇരകളായി. പ്രാര്‍ഥിക്കുക എന്നതല്ലാതെ കാര്യമായ മറ്റൊന്നും തങ്ങള്‍ക്ക് ചെയ്യാനില്ലെന്ന് നൈജീരിയയിലെ രൂപതാധികാരികള്‍ പറഞ്ഞു.

നൈജീരിയയില്‍ ഈ വര്‍ഷം ബന്ദിയാക്കപ്പെടുന്ന പതിനഞ്ചാമത്തെ സമര്‍പ്പിതനാണ് ഇപ്പോള്‍ ഭീകരവാദികളുടെ തടങ്കലിലായിരിക്കുന്ന ഫാ. അല്‍ഫോണ്‍സസ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org