ഭീകരവാദികളുടെ തടവില്‍ എണ്ണൂറിലേറെ നൈജീരിയന്‍ ക്രൈസ്തവര്‍

ഭീകരവാദികളുടെ തടവില്‍ എണ്ണൂറിലേറെ നൈജീരിയന്‍ ക്രൈസ്തവര്‍
Published on

നൈജീരിയയില്‍ ഇസ്ലാമിക ഭീകരവാദികളായ ഫുലാനി കാലിമേച്ചില്‍കാര്‍ 800 ലേറെ ക്രൈസ്തവരെ തടവില്‍ വച്ചിരിക്കുന്നു. ഇവരെ മോചിപ്പിക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. റിജാന എന്ന് പേരുള്ള കാടിനുള്ളിലെ ഒരു നിഗൂഢ ഗ്രാമം പോലെയുള്ള സ്ഥലത്ത് ക്രൈസ്തവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു സൈനിക കേന്ദ്രം ഇതിനടുത്തുണ്ടെങ്കിലും ബന്ദികളെ മോചിപ്പിക്കുന്നതിന് അവര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറിനു ശേഷം ആയിരത്തിലധികം ക്രൈസ്തവരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നാണ് കണക്ക്. തടവിലിട്ടിരിക്കുന്ന ക്യാമ്പുകളില്‍ ക്രൈസ്തവര്‍ ഗുരുതരമായ മര്‍ദ്ദനവും ദുരിതവും അനുഭവിക്കുന്നതായി അവിടെനിന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു ഏഴു ദിവസം വരെ ഭക്ഷണം കൊടുക്കാതെ ഇരുന്ന സന്ദര്‍ഭങ്ങളുണ്ട്.

നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്നത് ക്രിസ്ത്യന്‍ വംശഹത്യ തന്നെയാണെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. 2009 ല്‍ ബോകോ ഹറാം എന്ന ഭീകരവാദ സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിനുശേഷം ഇതുവരെ ഒരു ലക്ഷത്തിലധികം ക്രൈസ്തവര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പതിനെട്ടായിരത്തിലധികം പള്ളികളും തകര്‍ക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org