കൊല്ലപ്പെട്ട വൈദികന്റെ സംസ്‌കാരചടങ്ങില്‍ ആര്‍ച്ചുബിഷപ് പൊട്ടിക്കരഞ്ഞു

കൊല്ലപ്പെട്ട വൈദികന്റെ സംസ്‌കാരചടങ്ങില്‍ ആര്‍ച്ചുബിഷപ് പൊട്ടിക്കരഞ്ഞു

നൈജീരിയയില്‍ കൊല്ലപ്പെട്ട വൈദികന്റെ മൃതസംസ്‌കാരശുശ്രൂഷകള്‍ക്കു കാര്‍മ്മികത്വം വഹിക്കുമ്പോള്‍ ആര്‍ച്ചുബിഷപ് മാത്യൂ മാന്‍ ഓസോ പൊട്ടിക്കരഞ്ഞത് ചടങ്ങില്‍ പങ്കെടുത്തിരുന്നവരെയും വികാരഭരിതരാക്കി. 50 കാരനായ ഫാ. വിറ്റസ് ബോറോഗോ ആണ് മറ്റൊരു വൈദികനോടൊപ്പം കൊല്ലപ്പെട്ടത്. ചടങ്ങില്‍ പങ്കെടുത്ത നൂറിലേറെ വൈദികര്‍ കൊലപാതകങ്ങളില്‍ കടുത്ത പ്രതിഷേധം ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. തങ്ങള്‍ നിസ്സഹായരായിരിക്കുകയാണെന്നും ഈ കരച്ചില്‍ ലോകത്തിനു മുമ്പാകെയുള്ള കരച്ചിലാണെന്നും വൈദികര്‍ ചൂണ്ടിക്കാട്ടി. 2022 ലെ ആദ്യത്തെ മൂന്നു മാസങ്ങള്‍ക്കിടയില്‍ നൈജീരിയായില്‍ 900 ഓളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇസ്ലാമിക ഭീകരവാദികളുടെ ക്രൈസ്തവവിരുദ്ധ അക്രമങ്ങള്‍ നൈജീരിയായില്‍ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്കു വ്യാപിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org