ന്യൂസിലന്‍റ് ഇരകള്‍ക്കായി പാപ്പയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന

ന്യൂസിലന്‍റില്‍ വംശീയവാദിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുസ്ലീങ്ങളായ 50 പേര്‍ക്കു വേണ്ടി വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തി. അക്രമത്തെ ശക്തമായി അപലപിച്ച ശേഷം സെ. പീറ്റേഴ്സ് അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്ന ആയിരകണക്കിനു ക്രൈസ്തവവിശ്വാസികളോട് അദ്ദേഹം നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തു. മുസ്ലീം സഹോദരങ്ങളോടു താന്‍ ചേര്‍ന്നു നില്‍ക്കുന്നതായും പ്രാര്‍ത്ഥനയില്‍ അവരോട് ഐക്യപ്പെടുന്നതായും മാര്‍പാപ്പ പ്രസ്താവിച്ചു. ന്യൂസിലന്‍റിലും വത്തിക്കാനിലും ലോകമെമ്പാടും അനേകം ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ന്യൂസിലന്‍റിലെ മുസ്ലീംപള്ളിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥനകള്‍ നടന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org