പുതുതായി സ്ഥാനമേറ്റ കാര്‍ഡിനല്‍മാര്‍ ബെനഡിക്ട് പാപ്പായെ സന്ദര്‍ശിച്ചു

പുതുതായി സ്ഥാനമേറ്റ കാര്‍ഡിനല്‍മാര്‍ ബെനഡിക്ട് പാപ്പായെ സന്ദര്‍ശിച്ചു

കാര്‍ഡിനല്‍ പദവിയിലേയ്ക്കു പുതുതായി ഉയര്‍ത്തപ്പെട്ടവര്‍ സ്ഥാനാരോഹണചടങ്ങുകള്‍ക്കു ശേഷം, വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനെ അദ്ദേഹത്തിന്റെ താമസസ്ഥലത്തു ചെന്നു സന്ദര്‍ശിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തിലായിരുന്നു ഇത്. ഓരോരുത്തരും തങ്ങളെ സ്വയം പരിചയപ്പെടുത്തുകയും ഹ്രസ്വമായി സംസാരിക്കുകയും ചെയ്തു. ബെനഡിക്ട് പാപ്പാ എല്ലാവരേയും ആശീര്‍വദിച്ചു. സ്ഥാനമൊഴിഞ്ഞ ശേഷം നടന്ന രണ്ടു കാര്‍ഡിനല്‍ സ്ഥാനാരോഹണചടങ്ങുകളില്‍ ബെനഡിക്ട് പാപ്പാ നേരിട്ടു പങ്കെടുത്തിരുന്നു. 2014 ലും 2015 ലുമായിരുന്നു ഇവ. അതിനുശേഷം തന്റെ ആശ്രമത്തില്‍ നിന്നു പുറത്തു പൊതുപരിപാടികള്‍ക്കു പോകുന്നത് വളരെ കുറഞ്ഞു. പുതിയ കാര്‍ഡിനല്‍മാര്‍ എപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്. എല്ലാ ഈസ്റ്ററിനും ക്രിസ്മസിനും ഫ്രാന്‍സിസ് പാപ്പാ ബെനഡിക്ട് പാപ്പായുടെ അടുക്കലെത്താറുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org