
അടുത്ത ആഗസ്റ്റില്‍ 21 പേരെ കാര്‍ഡിനല്‍മാരായി ഉയര്‍ത്തുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ആഗോളസഭയുടെ വൈവിധ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നതാണ് പുതിയ കാര്‍ഡിനല്‍മാരുടെ പട്ടിക. ഇന്ത്യയില്‍ നിന്നു രണ്ടു പേര്‍ ഈ പട്ടികയിലുണ്ട്. ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോയും ഹൈദരാബാദ് ആര്‍ച്ചുബിഷപ് ആന്റണി പൂളയും. ഇപ്പോള്‍ സഭയില്‍ ആകെ 208 കാര്‍ഡിനല്‍മാരാണ് ഉള്ളത്. ഇവരില്‍ പാപ്പാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള 80 ല്‍ താഴെ പ്രായമുള്ളവര്‍ 117 പേരാണ്. ഇവരില്‍ 7 പേര്‍ ഈ വര്‍ഷം തന്നെ 80 വയസ്സ് പൂര്‍ത്തിയാക്കുന്നവരാണ്.
69 കാരനായ ആര്‍ച്ചുബിഷപ് ഫെരാവോ നാല്‍പതാം വയസ്സില്‍ ഗോവ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2004 ല്‍ ഗോവ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു. 61 കാരനായ ആര്‍ച്ചുബിഷപ് ആന്റണി പൂള ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ രൂപതാ ബിഷപ്പായി 2008 ല്‍ നിയമിക്കപ്പെട്ടു. 2020 ല്‍ ഹൈദരാബാദ് അതിരൂപതാദ്ധ്യക്ഷനായി. പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിതമായ ഗോവ അതിരൂപതയില്‍ ആറര ലക്ഷത്തോളം കത്തോലിക്കരും എഴുനൂറിലേറെ വൈദികരുമുണ്ട്. 1851 ല്‍ സ്ഥാപിതമായ ഹൈദരാബാദ് അതിരൂപതയില്‍ 1.2 ലക്ഷം കത്തോലിക്കരും മൂന്നൂറോളം വൈദികരുമുണ്ട്.
പുതിയ കാര്‍ഡിനല്‍മാരില്‍ എട്ടു പേര്‍ യൂറോപ്പില്‍ നിന്നും ആറു പേര്‍ ഏഷ്യയില്‍ നിന്നും രണ്ടു പേര്‍ ആഫ്രിക്കയില്‍ നിന്നും ഒരാള്‍ വടക്കേ അമേരിക്കയില്‍ നിന്നും നാലു പേര്‍ തെക്കന്‍ അമേരിക്കയില്‍ നിന്നുമാണ്. പുതിയ കാര്‍ഡിനല്‍മാരുടെ പട്ടിക-
1, ആര്‍ച്ചുബിഷപ് ആര്‍തര്‍ റോച്ചെ, ആരാധനാ-കൂദാശാകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍.
2, ആര്‍ച്ചുബിഷപ് ലസ്സാറോ യു ഹ്യുംഗ് സിക്, വൈദികകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍.
3, ആര്‍ച്ചുബിഷപ് ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഭരണകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍.
4, ആര്‍ച്ചുബിഷപ് ഷാങ് മേരി അവെലിന്‍, ഫ്രാന്‍സിലെ മാഴ്‌സിലെ അതിരൂപതാദ്ധ്യക്ഷന്‍.
5, ബിഷപ് പീറ്റര്‍ ഒക്പലാകെ, നൈജീരിയായിലെ എക്വുലോബിയ രൂപതാദ്ധ്യക്ഷന്‍.
6, ആര്‍ച്ചുബിഷപ് ലിയൊനാര്‍ദോ ഉള്‍റിച്ച് സ്റ്റെയിനര്‍, ബ്രസീലിലെ മനാവൂസ് അതിരൂപതാദ്ധ്യക്ഷന്‍.
7, ബിഷപ് റോബര്‍ട്ട് വാള്‍ട്ടര്‍ മക്എല്‍റോയ്, അമേരിക്കയിലെ സാന്‍ ദിയേഗോ രൂപതാദ്ധ്യക്ഷന്‍.
8, ആര്‍ച്ചുബിഷപ് വിര്‍ഗിലിയോ ഡാ സില്‍വ, കിഴക്കന്‍ തിമൂറിലെ ദിലി അതിരൂപതാദ്ധ്യക്ഷന്‍.
9, ബിഷപ് ഓസ്‌കാര്‍ കന്റോനി, ഇറ്റലിയിലെ കോമോ രൂപതാദ്ധ്യക്ഷന്‍.
10, ആര്‍ച്ചുബിഷപ് പൗലോ സീസര്‍ കോസ്റ്റ, ബ്രസീലിലെ ബ്രസീലിയ അതിരൂപതാദ്ധ്യക്ഷന്‍.
11, ബിഷപ് റിച്ചാര്‍ഡ് കുയ്യ ബാവോബര്‍, ഘാനയിലെ വാ രൂപതാദ്ധ്യക്ഷന്‍.
12, ആര്‍ച്ചുബിഷപ് വില്യം ഗോ സെംഗ് ചേ, സിംഗപ്പൂരിലെ സിംഗപ്പൂര്‍ അതിരൂപതാദ്ധ്യക്ഷന്‍.
13, ആര്‍ച്ചുബിഷപ് ആദല്‍ബെര്‍ട്ടോ മാര്‍ട്ടിനെസ് ഫ്‌ളോറെസ്, പരാഗ്വേയിലെ അസന്‍സ്യന്‍ അതിരൂപതാദ്ധ്യക്ഷന്‍.
14, ആര്‍ച്ചുബിഷപ് ജ്യോര്‍ജിയോ മാരെംഗോ, മംഗോളിയായിലെ ഉലാന്‍ബാത്തര്‍ അപ്പസ്‌തോലിക് പ്രീഫെക്ട്.
15, ആര്‍ച്ചുബിഷപ് ഹോര്‍ഹെ എന്റിക് കാര്‍വാജല്‍, കൊളംബിയായിലെ കാര്‍ത്തജെന അതിരൂപതാദ്ധ്യക്ഷന്‍.
16, ആര്‍ച്ചുബിഷപ് ലൂകാസ് വാന്‍ ലൂയ്, ബെല്‍ജിയത്തിലെ ജെന്റ് അതിരൂപതയുടെ വിരമിച്ച ആര്‍ച്ചുബിഷപ്.
17, ആര്‍ച്ചുബിഷപ് അരിഗോ മിഗ്ലിയോ, ഇറ്റലിയിലെ കാഗ്ലിയാരി അതിരൂപതയുടെ വിരമിച്ച ആര്‍ച്ചുബിഷപ്.
18, ഫാ. ഗ്യാന്‍ഫ്രാങ്കോ ഘിര്‍ലാന്‍ഡ, ഈശോസഭാംഗമാ ദൈവശാസ്ത്രജ്ഞന്‍.
19, മോണ്‍. ഫോര്‍ത്തുനാത്തോ ഫ്രെസ്സ, സെ.പീറ്റേഴ്‌സ് ബസിലിക്കയുടെ കാനോന്‍.