
പാക്കിസ്ഥാനിലെ കറാച്ചി അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി 55 കാരനായ ബിഷപ് ബെന്നി മാരിയോ ട്രവാസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കാര്‍ഡിനല്‍ ജോസഫ് കുട്ട്‌സ് 75 വയസ്സ് പൂര്‍ത്തിയാക്കി വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. 1940 വരെ ബോംബെ അതിരൂപതയുടെ കീഴിലായിരുന്നു കറാച്ചി. ഇപ്പോള്‍ കറാച്ചി അതിരൂപതയില്‍ രണ്ടു ലക്ഷത്തോളം കത്തോലിക്കരുണ്ട്. കറാച്ചി അതിരൂപതാംഗമായ ബിഷപ് ട്രവാസ് അതിരൂപതാ മൈനര്‍ സെമിനാരി റെക്ടറും വികാരി ജനറലും ആയിരുന്നു. 2014 മുതല്‍ മുള്‍ട്ടാന്‍ രൂപതാ ബിഷപ്പായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.