നിക്കരാഗ്വയില്‍ മെത്രാനെയും വൈദികരെയും വീട്ടുതടങ്കലിലാക്കി

നിക്കരാഗ്വയില്‍ മെത്രാനെയും വൈദികരെയും വീട്ടുതടങ്കലിലാക്കി

നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യഭരണകൂടം ഒരു കത്തോലിക്കാ മെത്രാനെയും ഏതാനും വൈദികരെയും വീട്ടുതടങ്കലിലാക്കുകയും അവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നതിനായി അക്രമിസംഘങ്ങളെ സംഘടിപ്പിച്ചു എന്ന കുറ്റമാണു ബിഷപ് റൊളാണ്ടോ ജോസ് അല്‍വാരെസിനെതിരെ ചുമത്തിയിരിക്കുന്നത്. ഒര്‍ട്ടേഗായുടെ മനുഷ്യാവകാശലംഘനങ്ങളെയും അതിക്രമങ്ങളെയും തുറന്നു വിമര്‍ശിക്കുന്നയാളാണ് ബിഷപ് അല്‍വാരെസ്.

വസതിയില്‍ ആറു വൈദികരും ആറ് അത്മായരുമാണ് ബിഷപ് അല്‍വാരെസിന് ഒപ്പമുള്ളത്. അവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഡസന്‍ കണക്കിനു പോലീസ് വളഞ്ഞിട്ടുണ്ട്. ദിവ്യബലിയര്‍പ്പിക്കുന്നതിനു ദേവാലയത്തിലേയ്ക്കു പോകുന്നതു പോലീസ് തടഞ്ഞു.

ഈ രൂപതയിലെ എട്ടു കത്തോലിക്കാ റേഡിയോ നിലയങ്ങള്‍ ഭരണകൂടം അടച്ചു പൂട്ടി. 2003 നു ശേഷം സാധുവായ ലൈസന്‍സുകള്‍ ഈ നിലയങ്ങള്‍ക്കില്ലെന്ന കാരണമാണ് പറഞ്ഞത്. 2016 ല്‍ ആവശ്യമായ രേഖകളെല്ലാം സഹിതം അധികാരികള്‍ക്ക് അപേക്ഷ നല്‍കിയിട്ടും ഇതുവരെയും യാതൊരു മറുപടി പോലും നല്‍കിയിട്ടില്ലെന്നു രൂപതാധികാരികള്‍ ചൂണ്ടിക്കാട്ടി. ആന്തരീകമായ കരുത്തും ധൈര്യവും തങ്ങള്‍ക്കുണ്ടെന്നും വിശ്വാസികള്‍ ഭയപ്പെടാതെ ക്രിസ്തുവില്‍ പ്രത്യാശയുള്ളവരായിരിക്കണമെന്നും ബിഷപ് സോഷ്യല്‍ മീഡിയായിലൂടെ പുറത്തു വിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org