നിക്കരാഗ്വ ജയിലില്‍ നിന്നു വിട്ടയച്ച പന്ത്രണ്ടു വൈദികര്‍ റോമില്‍

നിക്കരാഗ്വ ജയിലില്‍ നിന്നു വിട്ടയച്ച പന്ത്രണ്ടു വൈദികര്‍ റോമില്‍

Published on

നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യഭരണകൂടം ജയിലില്‍ അടച്ചിരുന്ന പന്ത്രണ്ടു വൈദികരെ മോചിപ്പിക്കുകയും അവര്‍ വത്തിക്കാനിലേക്കു കടക്കുകയും ചെയ്തു. വത്തിക്കാനുമായി ഇതിനായി നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവിലാണ് പന്ത്രണ്ടു വൈദികരെയും വിട്ടയക്കാന്‍ നിക്കരാഗ്വ തയ്യാറായത്. ഈ വൈദികരെ റോം രൂപത സ്വീകരിക്കുമെന്നും രൂപതയുടെ വിവിധ ഭാഗങ്ങളില്‍ അവര്‍ക്ക് താമസസൗകര്യമൊരുക്കുമെന്നും വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. നേരത്തെ കുറെ വൈദികരെയും അത്മായനേതാക്കളെയും നിക്കരാഗ്വ രാജ്യത്തിനു പുറത്താക്കുകയും അവര്‍ അമേരിക്കയില്‍ അഭയം തേടുകയും ചെയ്തിരുന്നു. രാജ്യത്തിനു പുറത്തുപോകാമെന്ന വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് ബിഷപ് റൊളാണ്ടോ അല്‍വാരെസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 26 വര്‍ഷത്തെ തടവു വിധിച്ച്, ജയിലില്‍ അടച്ചിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ- മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നിക്കരാഗ്വയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അവിടത്തെ സഭാനേതൃത്വം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്നതുകൊണ്ടാണ് കത്തോലിക്കാസഭയെ ഒര്‍ട്ടേഗായുടെ ഭരണകൂടം നിരന്തരം വേട്ടയാടുന്നത്.

logo
Sathyadeepam Online
www.sathyadeepam.org