നിക്കരാഗ്വന്‍ ഭരണകൂടം ഈശോസഭാ യൂണിവേഴ്‌സിറ്റി പിടിച്ചെടുത്തു

നിക്കരാഗ്വന്‍ ഭരണകൂടം ഈശോസഭാ യൂണിവേഴ്‌സിറ്റി പിടിച്ചെടുത്തു

പ്രസിഡന്റ് ഒര്‍ട്ടേഗായുടെ സ്വേച്ഛാധിപത്യഭരണകൂടം നിക്കരാഗ്വയില്‍ ഈശോസഭ നടത്തി വരികയായിരുന്ന യൂണിവേഴ്‌സിറ്റി പിടിച്ചെടുക്കുകയും 6 ഈശോസഭാ വൈദികരുടെ അവരുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലത്തു നിന്നു പുറത്താക്കുകയും ചെയ്തു. താമസസ്ഥലത്തിന്റെ ഉടമാവകാശ രേഖകള്‍ ലഭ്യമാക്കിയെങ്കിലും പോലീസ് അതു പരിഗണിച്ചില്ല. നടപടിയെ ഈശോസഭയുടെ മധ്യ അമേരിക്കന്‍ പ്രൊവിന്‍സ് ശക്തമായി അപലപിച്ചു. ചരിത്രത്തിന്റെ കര്‍ത്താവ് നിക്കരാഗ്വയിലെ ഈശോസഭക്കാരെ തുടര്‍ന്നും സംരക്ഷിക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നു അവര്‍ പ്രസ്താവിച്ചു.

നിക്കരാഗ്വയിലെ ഏറ്റവും പ്രസിദ്ധമായ സ്വകാര്യ സര്‍വകലാശാലയായിരുന്നു ഈശോസഭയുടെ സെന്‍ട്രല്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി. അതിന്റെ നടത്തിപ്പ് പിടിച്ചെടുത്ത സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റിയുടെ പേരും മാറ്റി. 1967 ല്‍ കൊല്ലപ്പെട്ട സാന്‍ഡിനിസ്റ്റ വിപ്ലവപാര്‍ടിയുടെ വിദ്യാര്‍ത്ഥിനേതാവായിരുന്ന കാസിമിരോയുടെ പേരാണ് പകരം നല്‍കിയിരിക്കുന്നത്. ഒര്‍ട്ടേഗായുടെ പാര്‍ടിയുടെ കൊടിയും യൂണിവേഴ്‌സിറ്റിയില്‍ നാട്ടിയിട്ടുണ്ട്. ഒരു കള്ളന്‍ ഒരു കാര്‍ മോഷ്ടിച്ച് നിറവും നമ്പറും മാറ്റുന്നതു പോലെയാണ് സര്‍ക്കാര്‍ ചെയ്തതെന്നു പ്രവാസിയായി കഴിയുന്ന മുന്‍ നിക്കരാഗ്വന്‍ നയന്ത്രജ്ഞന്‍ ആര്‍തുരോ മക്ഫീല്‍ഡ്‌സ് യെസ്‌കാസം പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org