
ജര്‍മ്മനിയില്‍ തന്റെ ജന്മനാടായ ബവേറിയായില്‍ നിന്നുള്ള പുല്‍ക്കൂട് വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനു സമ്മാനമായി എത്തിച്ചു. ജര്‍മ്മനിയിലെ ഒരു കത്തോലിക്കാ ഹൃദയഭൂമിയെന്നു വിളിക്കാവുന്ന ബവേറിയായിലെ ഒരു ഗ്രാമത്തിലാണ് ബെനഡിക്ട് പതിനാറാമന്റെ ജനനം. പുല്‍ക്കൂട് നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ജര്‍മ്മന്‍ കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഇത്. പുല്‍ക്കൂടുകളുമായി വത്തിക്കാനിലെത്തിയ ബവേറിയന്‍ സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും വത്തിക്കാന്‍ നവസുവിശേഷവത്കരണകാര്യാലയത്തിനും ഇവ സമ്മാനിച്ചു. കൂടാതെ, 100 പുല്‍ക്കൂടുകളുടെ പ്രദര്‍ശനത്തിലും ഇവര്‍ പങ്കെടുത്തു.