പട്ടാള ഭരണത്തിന്റെ വാര്‍ഷികത്തില്‍ മ്യാന്‍മര്‍ സഭ പ്രാര്‍ത്ഥന നടത്തി

പട്ടാള ഭരണത്തിന്റെ വാര്‍ഷികത്തില്‍ മ്യാന്‍മര്‍ സഭ പ്രാര്‍ത്ഥന നടത്തി
Published on

മ്യാന്‍മറില്‍ ജനാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് സൈനിക ഭരണകൂടം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതിന്റെ മൂന്നാം വാര്‍ഷികം ആയിരുന്ന ഫെബ്രുവരി ഒന്നിന് കത്തോലിക്കാ സഭ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. അന്യായമായി തടവിലാക്കപ്പെട്ടവര്‍ക്കും പീഡനങ്ങള്‍ക്ക് വിധേയരായവര്‍ക്കും അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും കുടുംബങ്ങളില്‍ നിന്ന് അകറ്റപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകള്‍ നടന്നതായി സഭാ നേതാക്കള്‍ പറഞ്ഞു. അന്താരാഷ്ട്ര സംഘടനകളെ സഹായവുമായി വരാന്‍ ഭരണകൂടം അനുവദിക്കാത്തത് മ്യാന്‍മറിലെ ജീവിത സാഹചര്യം വളരെ ദുഷ്‌കരമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org