ലോകകപ്പിനു മറവിലെ മനുഷ്യക്കടത്തിനെതിരെ മെക്‌സിക്കന്‍ സഭ

ലോകകപ്പിനു മറവിലെ മനുഷ്യക്കടത്തിനെതിരെ മെക്‌സിക്കന്‍ സഭ
Published on

ഫുട്‌ബോള്‍ ലോകകപ്പ് അമേരിക്കന്‍ രാജ്യങ്ങളില്‍ ആരംഭിക്കാനിരിക്കെ, ഇതിന്റെ മറവില്‍ നടന്നേക്കാവുന്ന മനുഷ്യക്കടത്തിനെതിരെ ജാഗ്രത ആവശ്യമാണെന്ന് മെക്‌സിക്കോയിലെ കത്തോലിക്കാസഭ ആവശ്യപ്പെട്ടു.

48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പിന് യു എസ് എ, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് ആതിഥ്യമേകുന്നത്. മൂന്നു രാജ്യങ്ങളിലായി 16 നഗരങ്ങളില്‍ നടക്കുന്ന ലോകകപ്പിനായി ജനലക്ഷങ്ങള്‍ ഈ രാജ്യങ്ങളിലേക്കെത്തും. മെക്‌സിക്കോയിലേക്കും ലക്ഷങ്ങള്‍ എത്തുകയും ഇത് രാജ്യത്തെ മനുഷ്യക്കടത്ത്, ലൈംഗികചൂഷണം, മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവയിലെ വര്‍ധനവിനു കാരണ മാകുകയും ചെയ്‌തേക്കാമെന്നു മെക്‌സിക്കന്‍ അതിരൂപത യുടെ ബന്ധപ്പെട്ട കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി.

മൂന്നു മെക്‌സിക്കന്‍ നഗരങ്ങളാണ് ലോകകപ്പിനു വേദിയാകുന്നത്. ഈ നഗരങ്ങള്‍ ലക്ഷ്യമിട്ട് 55 ലക്ഷം വിദേശസഞ്ചാരികള്‍ എത്തുമെന്നാണ് കണക്കാക്കിയിരി ക്കുന്നത്.

logo
Sathyadeepam Online
www.sathyadeepam.org