മെക്‌സിക്കോയില്‍ ബൈബിള്‍ കൂടുതല്‍ ഗോത്ര ഭാഷകളിലേക്ക്

മെക്‌സിക്കോയില്‍ ബൈബിള്‍ കൂടുതല്‍ ഗോത്ര ഭാഷകളിലേക്ക്
Published on

മെക്‌സിക്കോയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ഭാഷയിലേക്ക് ബൈബിള്‍ പരിഭാഷപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ വിജയകരമായി പുരോഗമിക്കുന്നു. മെക്‌സിക്കോയില്‍ 69 ദേശീയ ഭാഷകള്‍ ആണുള്ളത്. 68 ഗോത്ര ഭാഷകളും സ്പാനിഷും ആണവ. ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷകള്‍ ഉള്ള ലോകത്തിലെ പത്ത് രാജ്യങ്ങളില്‍ ഒന്നാണ് മെക്‌സിക്കോ.

എല്ലാ ഗോത്രഭാഷകളിലേക്കും ബൈബിള്‍ പരിഭാഷപ്പെടുത്തുക എന്നത് മെക്‌സിക്കന്‍ കത്തോലിക്കാസഭയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ്. 5 ലക്ഷം പേര്‍ സംസാരിക്കുന്ന സെല്‍റ്റാല്‍ എന്ന ഗോത്രഭാഷയിലേക്ക് 2003 ല്‍ ആദ്യപരിഭാഷ നിര്‍വഹിച്ചു കൊണ്ടാണ് മെക്‌സിക്കന്‍ മെത്രാന്‍ സംഘം ഈ ദൗത്യം ആരംഭിച്ചത്.

മൂന്നര ലക്ഷം പേര്‍ സംസാരിക്കുന്ന മറ്റൊരു ഭാഷയിലേക്കുള്ള ബൈബിള്‍ പരിഭാഷ ഈയിടെ പൂര്‍ത്തീകരിച്ചിരുന്നു. മിക്ക ഗോത്ര ഭാഷകളിലേക്കും തദ്ദേശീയ വൈദികര്‍ സുവിശേഷങ്ങള്‍ ഭാഗികമായി ഇതിനകം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ പരിഭാഷകളാണ് തീരെ ലഭ്യമല്ലാതിരുന്നത്.

പ്രാദേശിക സംസ്‌കാരത്തെ ആഴത്തില്‍ മനസ്സിലാക്കാതെ ബൈബിള്‍ അവരുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക എളുപ്പമല്ലെങ്കിലും എല്ലാ ഭാഷകളിലും സമ്പൂര്‍ണ്ണ ബൈബിള്‍ ലഭ്യമാക്കുന്നതിനുള്ള പരിശ്രമം തുടരുമെന്ന് മെക്‌സിക്കന്‍ മെത്രാന്‍ സംഘം അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org