മുന്‍ വത്തിക്കാന്‍ വക്താവ് നവാരോ വാത്സ് അന്തരിച്ചു

മുന്‍ വത്തിക്കാന്‍ വക്താവ് നവാരോ വാത്സ് അന്തരിച്ചു

22 വര്‍ഷം വത്തിക്കാന്‍ വക്താവായി സേവനം ചെയ്ത ജോവാക്കിം നവാരോ വാത്സ് നിര്യാതനായി. 80 വയസ്സായിരുന്ന അദ്ദേഹം അര്‍ബുദം മൂലമാണ് നിര്യാതനായത്. സ്പെയിന്‍ സ്വദേശിയായിരുന്ന അദ്ദേഹം മെഡിക്കല്‍ ഡോക്ടറായാണ് ജീവിതമാരംഭിച്ചത്. പിന്നീടു പത്രപ്രവര്‍ത്തകനായി. ഓപുസ് ദേയി അംഗമായിരുന്നു ഈ അവിവാഹിതന്‍.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പയുടെ സന്തതസഹചാരിയായിരുന്ന അദ്ദേഹം വത്തിക്കാന്‍റെ മാധ്യമപ്രവര്‍ത്തനങ്ങളെ ആധുനികവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഫാക്സ് യുഗത്തില്‍ നിന്നു നെറ്റ് യുഗത്തിലേയ്ക്ക് വത്തിക്കാനെ പരിവര്‍ത്തനപ്പെടുത്തിയത് അദ്ദേഹമായിരുന്നുവെന്ന് ഇപ്പോഴത്തെ വത്തിക്കാന്‍ വക്താവായ ഗ്രെഗ് ബര്‍ക് അനുസ്മരിക്കുന്നു. ഓപുസ് ദേയി അംഗവും ഒരു സ്പാനിഷ് പത്രത്തിന്‍റെ റോം ലേഖകനുമായി 1970-ലാണ് വാത്സ് വത്തിക്കാനിലെത്തുന്നത്. 1984-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായി നിയമിക്കുമ്പോള്‍ ആ പദവിയിലെത്തു ന്ന ആദ്യത്തെ അല്മായനായിരുന്നു അദ്ദേഹം. 2006-ലാണ് അദ്ദേഹം വക്താവ് പദവിയില്‍ നിന്നു വിരമിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org