
വത്തിക്കാന്‍ വിപുലമായ ഒരു മിഷനറി പ്രദര്‍ശനം നടന്നത് 1925 ലാണ്. മിഷനറി പ്രവര്‍ത്തനങ്ങളുടെ അനു ഭവങ്ങള്‍ വിവരിക്കുന്ന പുസ്തകങ്ങള്‍, ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍, മിഷണറിമാര്‍ യാത്ര ചെയ്ത വിവിധ മരുഭൂമികളിലും മഴക്കാടുകളിലും നിന്നുള്ള കൗതുക വസ്തുക്കള്‍ എന്നിവയെല്ലാമായിരുന്നു ആ പ്രദര്‍ശന ത്തില്‍ ഉണ്ടായിരുന്നത്.
മനുഷ്യര്‍ക്ക് കടന്നു ചെല്ലാന്‍ സാധിക്കാതിരുന്ന പ്രദേശങ്ങളിലേക്ക് എത്തിപ്പെട്ട സാഹസികരായ മിഷനറിമാരുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് അവര്‍ എഴുതിയ കത്തുകളും പ്രദര്‍ശിപ്പിക്കപ്പെട്ടു.
കത്തോലിക്ക സഭയുടെ മിഷന്‍ പ്രവര്‍ത്തന ങ്ങളുടെ സാര്‍വത്രികതയും സാംസ്‌കാരിക വൈവിധ്യ വും സഭയ്ക്കു തന്നെ പൂര്‍ണ്ണമായി വെളിപ്പെട്ട ഒരു പ്രദര്‍ ശനമായിരുന്നു അത്. ലോകമെങ്ങും നിന്നുള്ള അനേകം സന്ദര്‍ശകരും തീര്‍ഥാടകരും ഈ പ്രദര്‍ശനത്തിന് സാക്ഷികളായി.
കത്തോലിക്ക സഭയുടെ ഭാഗമായിരി ക്കുന്ന സാംസ്‌കാരിക - ഭൗമശാസ്ത്ര വൈവിധ്യത്തിന്റെ സമ്പന്നത മാത്രമല്ല വിമോചന - രക്ഷാദൗത്യങ്ങളുടെ സാധ്യതകളും സന്ദര്‍ശനം വ്യക്തമാക്കി.
പയസ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് ഈ സന്ദര്‍ശനത്തിന് വ്യക്തിപരമായ താല്‍പര്യമെടുത്തതും അതിനുവേണ്ട സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തി യതും. രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിരാശയോടെ കഴിഞ്ഞിരുന്ന യൂറോപ്പില്‍ ഈ പ്രദര്‍ശനം മതപരമായ മണ്ഡലത്തില്‍ ഒതുങ്ങി നിന്നില്ല. യൂറോപ്പിലാകെ പുതിയ പ്രത്യാശ പകര്‍ന്ന ഒരു പ്രദര്‍ശനമായിരുന്നു അത്. പിന്നീട് ലോകമെമ്പാടുമുള്ള നിരവധി മിഷന്‍ പ്രദര്‍ശനങ്ങള്‍ക്ക് ഇത് മാതൃകയാകുകയും ചെയ്തു.