തുര്‍ക്കിയിലെ പള്ളിയില്‍ കൊല്ലപ്പെട്ടത് മുസ്ലീം സഹോദരന്‍

തുര്‍ക്കിയിലെ പള്ളിയില്‍ കൊല്ലപ്പെട്ടത് മുസ്ലീം സഹോദരന്‍

തുര്‍ക്കിയിലെ കത്തോലിക്കാ ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് ഇടയ്‌ക്കൊക്കെ ക്രിസ്ത്യന്‍ പള്ളിയില്‍ വരാറുള്ള മുസ്ലീം പുരുഷനാണെന്ന് വ്യക്തമാക്കപ്പെട്ടു. പള്ളിയിലെ കൂട്ടായ്മയെ വളരെ ഇഷ്ടപ്പെട്ട ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ തന്നെയാണ് ഇത് വിശദീകരിച്ചത്. കഴിഞ്ഞ രണ്ടുമാസമായി എല്ലാ ഞായറാഴ്ചകളിലും അദ്ദേഹം പള്ളിയില്‍ പോയിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

മുസ്ലീം ആരാധനാലയത്തിലാണ് അദ്ദേഹത്തിന്റെ മൃത സംസ്‌കാരം നടത്തിയത്. ഇസ്താംബുള്‍ അപ്പസ്‌തോലിക് വികാരി ബിഷപ്പ് മസിമിലിയാനോ പലിനുറോ സംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കെടുത്തിരുന്നു.

തുര്‍ക്കിയിലെ ജനസംഖ്യയില്‍ 99% വും മുസ്ലീങ്ങളാണ്. 25000 റോമന്‍ കത്തോലിക്കര്‍ തുര്‍ക്കിയില്‍ ഉണ്ട്. ആഫ്രിക്കയിലും ഫിലിപ്പീന്‍സിലും നിന്നുള്ള കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയാണ് ഇത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org