

നാസി, കമ്മ്യൂണിസ്റ്റ് ഏകാധിപത്യങ്ങള്‍ക്കു കീഴില്‍ ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 11 പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനു ലിയോ പതിനാലാമന്‍ മാര്‍പാപ്പ അംഗീകാരം നല്‍കി.
പോളണ്ടില്‍ നിന്നുള്ള ജാന്‍ സ്വീര്‍ക്, ഇഗ്നേസി അന്റോണോവിസ്, ഇഗ്നേസി ഡോബിയാസ്, കാരള്‍ ഗോള്‍ഡ, ഫ്രാന്‍സി സെക് ഹരാസിം, ലുഡ്വിക് മ്രോസക്, വ്‌ളോദിമീര്‍സ് സെംബെക്, കസിമീര്‍സ് വോയെക്കോവ്‌സ്‌കി, ഫ്രാന്‍സി സെക് മിസ്‌ക എന്നിവരുടെ രക്തസാക്ഷിത്വങ്ങളാണു സഭ ഔദ്യോഗികമായി അംഗീകരിക്കുന്നത്.
പോളണ്ടിലെ ഔഷ്വിറ്റ്‌സ്, ജര്‍മ്മനിയിലെ ദഹൗവ് എന്നീ കോണ്‍സന്‍ ട്രേഷന്‍ ക്യാമ്പുകളില്‍ 1941-42 വര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരാണിവര്‍.
പഴയ ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള ജാന്‍ ബൂല, വക്ലാവ് ഡര്‍ബോല എന്നിവരാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റു രണ്ടു രക്തസാക്ഷികള്‍. 1951-52 കാലഘട്ടത്തില്‍ ചെക്കോസ്ലോവാക്യയില കമ്മ്യൂണിസ്റ്റ് ഭരണകൂടം കൊലപ്പെടുത്തിയ രൂപതാവൈദികരാണിവര്‍.
