ഭൂകമ്പം: പുനഃനിര്‍മ്മാണത്തിനു വര്‍ഷങ്ങളെടുക്കുമെന്നു മൊറോക്കന്‍ സഭ

ഭൂകമ്പം: പുനഃനിര്‍മ്മാണത്തിനു വര്‍ഷങ്ങളെടുക്കുമെന്നു മൊറോക്കന്‍ സഭ
Published on

ഭൂകമ്പത്തില്‍ തകര്‍ന്നുപോയ മൊറോക്കോയുടെ പുനഃനിര്‍മ്മണത്തിനു നിരവധി വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നു മൊറോക്കോയിലെ കാരിത്താസിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ ക്രിസ്റ്റബല്‍ ലോപസ് റൊമേരോ അറിയിച്ചു. രാഷ്ട്രത്തിന്റെ അവസ്ഥ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണെന്നും കാര്‍ഡിനല്‍ പറഞ്ഞു. സെപ്തംബര്‍ 13 നുണ്ടായ ഭൂകമ്പത്തില്‍ 2,900 പേരാണ് കൊല്ലപ്പെട്ടത്. 1960 നു ശേഷം രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു ഇത്. വൈദ്യുതി, വസ്ത്രങ്ങള്‍, മരുന്ന്, ആഹാരം എന്നിവയെല്ലാം ദുരിതബാധിതര്‍ക്ക് ആവശ്യമായിരിക്കുന്നുവെന്ന് കാര്‍ഡിനല്‍ പറഞ്ഞു.

ലിബിയയിലുണ്ടായിരിക്കുന്ന പ്രളയത്തിലേക്കും കാര്‍ഡിനല്‍ ശ്രദ്ധ ക്ഷണിച്ചു. പതിനായിരം പേരാണ് അവിടെ കൊല്ലപ്പെട്ടത്. നിരവധി ഡാമുകള്‍ തകര്‍ന്നു. ലിബിയയിലേക്കും സഹായമെത്തിക്കണമെന്ന് കാര്‍ഡിന്‍ അഭ്യര്‍ത്ഥിച്ചു. ലിബിയക്കു വേണ്ടിയും കാരിത്താസ് സഹായപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org