ലബനോനിലെ മാരോനൈറ്റ് കത്തോലിക്കാസഭയുടെ പതിനേഴാം നൂറ്റാണ്ടിലെ പാത്രിയര്‍ക്കീസും പണ്ഡിതനും ആയിരുന്ന എസ്‌തെഫാന്‍ ദൗലാഹിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിബന്ധങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിലും ആയിരക്കണക്കിനാളുകള്‍ ഈ ചടങ്ങില്‍ സംബന്ധിച്ചു.
സഭയുടെ പാത്രിയര്‍ക്കീസ് ബെഷാര ബുട്രോസ് അല്‍ റായ് ചടങ്ങുകളില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഇതേസമയം വത്തിക്കാനിലും പാത്രിയര്‍ക്കീസിന്റെ അനുസ്മരണ ചടങ്ങുകള്‍ നടത്തപ്പെട്ടു.
മത മര്‍ദനം നടക്കുന്ന കാലയളവില്‍ 30 വര്‍ഷത്തിലധികം മാറോനൈറ്റ് സഭയെ നയിച്ച ആളാണ് ഇപ്പോള്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പാത്രിയര്‍ക്കീസ് എസ്‌തെഫാന്‍.
പതിനൊന്നാം വയസ്സില്‍ ഒരു സ്‌കോളര്‍ഷിപ്പ് നേടി, റോമില്‍ ഉപരിപഠനത്തിനെത്തിയ അദ്ദേഹത്തിന്, പഠനശേഷം തന്റെ പാണ്ഡിത്യത്തിന്റെ ഫലമായി റോമില്‍ തന്നെ ഉന്നത പദവികള്‍ വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും മാതൃരാജ്യത്തേക്ക് മടങ്ങി അവിടുത്തെ സഭയെ സേവിക്കാനായിരുന്നു താല്‍ പര്യപ്പെട്ടത്. 74 ല്‍ ലബനോനില്‍ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ലബനോ നില്‍ നിന്നുള്ള ഒരു പാത്രിയര്‍ക്കീസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്കാസഭയുടെ പരിധിക്ക് പുറത്തും പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണെന്ന് ലബനീസ് സഭാ നേതാക്കള്‍ പറഞ്ഞു.